| Tuesday, 28th March 2017, 4:41 pm

സബ്കളക്ടര്‍ സെക്‌സ് ടേപ്പ് ഉണ്ടാക്കിയിരുന്നെങ്കില്‍ ചര്‍ച്ചയായേനേ; ഉദോഗസ്ഥനെതിരായ ഭീഷണിയെ അവഗണിച്ച മലയാളി സമൂഹത്തെ പരിഹസിച്ച് പ്രശാന്ത് നായര്‍ ഐ.എ.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്നാര്‍: ദേവികുളം സബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെതിരായ ഭീഷണി അവഗണിച്ച മാധ്യമങ്ങളെയും സമൂഹത്തെയും പരിഹസിച്ച് പ്രശാന്ത് നായര്‍ ഐ.എ.എസ്. സബ്കളക്ടര്‍ സെക്‌സ് ടേപ്പ് ഉണ്ടാക്കിയിരുന്നെങ്കില്‍ അത് ചര്‍ച്ചയായേനെ അതിനാണല്ലോ നമ്മള്‍ മുഖ്യ പരിഗണന നല്‍കുന്നതെന്നായിരുന്നു പ്രശാന്ത് നായര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞത്.


Also read Video:- ഇസ്‌ലാമോഫോബിയക്ക് പോപ്പിന്റെ മറുപടി; കുടിയേറ്റക്കാരനായ മുസ്‌ലിമിന്റെ വീട്ടില്‍ സന്ദര്‍ശനവുമായി പോപ് ഫ്രാന്‍സിസ് 


മൂന്നാര്‍ കൈയ്യേറ്റങ്ങളുടെ പേരില്‍ ദേവി കുളം സബ് കളക്ടര്‍ക്കെതിരെ ജന പ്രതിനിധികളടക്കമുള്ളവര്‍ ഭീഷണിപ്പെടുത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും ഇതിന് സമൂഹത്തില്‍ വേണ്ട ശ്രദ്ധ ലഭിച്ചില്ലെന്നും വിഷയം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കില്ലെന്നുമാണ് പ്രശാന്ത് നായര്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ ഉത്തര്‍പ്രദേശിലോ ബീഹാറിലോ ആയിരുന്നെങ്കില്‍ വരെ ചര്‍ച്ചയാകുമായിരുന്നെന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്.

സര്‍വീസില്‍ നിന്ന് രണ്ട് വര്‍ഷക്കാലം പൂര്‍ത്തിയാക്കുന്ന നീതിമാനായ ഐ.എ.എസ് ഓഫീസറെ ഒരു ജനപ്രതിനിധി പരസ്യമായി ഭീഷണിപ്പെടുത്തിയത് മാധ്യമങ്ങളിലും മറ്റിടങ്ങളിലോ ചര്‍ച്ചയായില്ല എന്നു പറഞ്ഞുകൊണ്ടാണ് പ്രശാന്ത് നായരുടെ പോസ്റ്റ് ആരംഭിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന തരത്തില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരോ സാംസ്‌കാരിക നായകരോ പ്രതികരിച്ചില്ലെന്നും പ്രശാന്ത് നായര്‍ പറയുന്നു.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിധിക്ക് ഭീഷണിപ്പെടുത്താനും മറ്റുള്ളവരെ മാനിക്കാതിരിക്കാനും അവകാശമുണ്ടെന്നായിരിക്കും ജനാധിപത്യത്തെ ഇഷ്ടപ്പെടുന്ന നമ്മള്‍ മലയാളികളുടെ അനുമാനിച്ചിരിക്കുന്നതെന്നും എന്താണ് നിയമം അല്ലെങ്കില്‍ നടപടിക്രമങ്ങള്‍ എന്നതൊന്നും ഇവിടെ വിഷയമല്ലെന്നും പറഞ്ഞ പ്രശാന്ത് ചര്‍ച്ചയാകണമെങ്കില്‍ സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ സെക്‌സ് ടേപ്പ് ഉണ്ടാക്കേണ്ടി വരുമെന്നും നമുക്ക് ടേപ്പുകളെ കുറിച്ച് ചര്‍ച്ച ചെയ്യാം അതിനാണല്ലോ നമ്മുടെ മുഖ്യപരിഗണനയെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഐ.എ.എസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന സമയത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മുന്‍ മന്ത്രിയുടെ ഫോണ്‍കോള്‍ വിവാദത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രശാന്തിന്റെ പോസ്റ്റ്.

We use cookies to give you the best possible experience. Learn more