കൊച്ചി: ആദ്യ മത്സരത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൊല്‍ക്കത്തയെന്ന കരുത്തന്മാര്‍ക്ക് മുന്നില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു മ്യൂലെന്‍സ്റ്റീന്റെ സംഘം കാഴ്ചവെച്ചത്. സ്റ്റേഡിയത്തില്‍ ആര്‍ത്തുവിളിച്ച കാണികള്‍ക്ക് ഗോള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും മലയാളികള്‍ക്ക് മുന്നില്‍ 3 മലയാളിതാരങ്ങളെ അവതരിപ്പിക്കാന്‍ ടീമിനു കഴിഞ്ഞിരുന്നു.
ആദ്യ ഇലവനില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം സി.കെ വിനീതും റിനോ ആന്റോയും ഇടം പിടിച്ചപ്പോള്‍ പകരക്കാരനായി കോഴിക്കോട്ടുകാരന്‍ പ്രശാന്ത് മോഹനും മഞ്ഞപ്പടയ്ക്കായി കളത്തിലിറങ്ങി. മികച്ച ക്രോസ്സുകളുമായി അവസാന നിമിഷം കളം നിറഞ്ഞ് കളിക്കാനും ഈ യുവതാരത്തിനു കഴിഞ്ഞിരുന്നു.
കഴിഞ്ഞ സീസണില്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നെങ്കിലും ഇത്തവണ ആദ്യ മത്സരത്തില്‍ ഇറങ്ങാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നതായാണ് താരം പറയുന്നത്. മാതൃഭൂമി ദിനപത്രത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.
സ്‌പെയിനിലെ പരിശീലന മത്സരത്തിലും വിനീതിന് പകരക്കാരനായാണ് താന്‍ കളത്തിലിറങ്ങിയതെന്നും ഒരേ പൊസിഷനില്‍ കളിക്കുന്നവരായതുകൊണ്ടാകാം കോച്ച് തന്നെ വിനീതിന് പകരക്കാരനായി ഇറക്കുന്നതെന്നും പ്രശാന്ത് പറയുന്നു.
Dont Miss: 151 പന്തില്‍ 490 റണ്‍സ്, ഏകദിനത്തില്‍ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കന്‍ താരം
” കൊച്ചിയിലെ ഗാലറിക്ക് മുന്നില്‍ കളിക്കുന്നതിലും വലിയ സന്തോഷമുണ്ടോ?, മത്സരത്തില്‍ വിങ്ങിലൂടെ മൂന്നേറി ഞാന്‍ നല്‍കിയ ക്രോസുകള്‍ കണ്ട് ബെര്‍ബറ്റോവ് അഭിനന്ദിച്ചതും വലിയ അംഗീകാരമായിരുന്നു” പ്രശാന്ത് പറഞ്ഞു.