പാട്‌ന: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ജെ.ഡി.യുവില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി പ്രശാന്ത് കിഷോര്‍. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘നന്ദി നിതീഷ് കുമാര്‍. ബിഹാര്‍ മുഖ്യമന്ത്രി കസേരയില്‍ നിലനില്‍ക്കുന്നതിന് താങ്കള്‍ക്ക് എല്ലാ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെ’, പ്രശാന്ത് കിഷോര്‍ പറഞ്ഞു. ജെ.ഡി.യു ദേശീയ ഉപാദ്ധ്യക്ഷനായിരുന്ന പ്രശാന്ത് കിഷോറിനൊപ്പം പവന്‍ വര്‍മ്മ എം.പിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
പൗരത്വ നിയമത്തില്‍ ജെ.ഡി.യു സ്വീകരിച്ച നിലപാടിനെ ചൊല്ലി പ്രശാന്ത് കിഷോറും പവന്‍ വര്‍മ്മയും വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെ ചൊല്ലി പാര്‍ട്ടിയില്‍ നിന്നും ഇരുവര്‍ക്കുമെതിരെ മറ്റ് നേതാക്കള്‍ വാക്പോരും ആരംഭിച്ചിരുന്നു.
ബുധനാഴ്ച ജെ.ഡി.യു മുതിര്‍ന്ന നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോര്‍ നേരിട്ട് വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും ജെ.ഡി.യു പുറത്താക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്റെ നിറം നിങ്ങളുടേതിന് സമാനമാക്കാനുള്ള വൃഥാ ശ്രമം. ഇങ്ങനെ സത്യം വിളിച്ചുപറഞ്ഞാല്‍ ആരാണ് നിങ്ങള്‍ക്ക് അമിത് ഷായെപ്പോലെ ഒരാള്‍ നിര്‍ദേശിക്കുന്ന ആളെ കേള്‍ക്കാതിരിക്കാനുള്ള ധൈര്യമുണ്ടെന്ന് വിശ്വസിക്കുക എന്നും പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറിനോട് പറഞ്ഞിരുന്നു.
WATCH THIS VIDEO: