പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് പുറത്തായ മുന്‍ ദേശീയ ഉപാദ്ധ്യക്ഷനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ആലോചിക്കുന്നതിനാണ് പ്രശാന്ത് കിഷോര്‍ നേതാക്കളെ കണ്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരിക്കല്‍ ജനതാദള്‍ യുണൈറ്റഡ് നേതാവായിരുന്ന, മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായിരുന്ന ജിതന്റാം മഞ്ചിയെ ആണ് വ്യാഴാഴ്ച പ്രശാന്ത് കിഷോര്‍ കണ്ടത്. മറ്റൊരു പ്രതിപക്ഷ നേതാവായ, ആര്‍.എല്‍.എസ്.പി അദ്ധ്യക്ഷന്‍ ഉപേന്ദ്ര കുശ്‌വാഹയെ സന്ദര്‍ശിച്ചതിന് പിറ്റേ ദിവസമാണ് ജിതന്റാം മഞ്ചിയെ കണ്ടത്.
സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുവാന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ കക്ഷികളെ ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിനോട് പോരാടാന്‍ കഴിയുന്ന അവസ്ഥയിലേക്ക് മാറ്റുക എന്നതായിരിക്കും പ്രശാന്ത് കിഷോറിന്റെ തന്ത്രമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ വാരത്തില്‍ പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ച
ബാത്ത് ബീഹാര്‍ കീ’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ നടന്നു.
ബീഹാറിലൊരു പുതിയ രാഷ്ട്രീയ നേതൃത്വം ആവശ്യമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി നൂറ് ദിവസത്തിനകം ഒരു കോടി യുവജനങ്ങളെ ബന്ധപ്പെടുക എന്നതാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ച പ്രചരണ പരിപാടി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ