പ്രശാന്ത് കിഷോര്‍ തെക്കേയിന്ത്യയിലേക്ക്; കൈകൊടുക്കുന്നത് ഈ പാര്‍ട്ടിക്ക്, രക്ഷിച്ചെടുക്കാനാവുമോ?
national news
പ്രശാന്ത് കിഷോര്‍ തെക്കേയിന്ത്യയിലേക്ക്; കൈകൊടുക്കുന്നത് ഈ പാര്‍ട്ടിക്ക്, രക്ഷിച്ചെടുക്കാനാവുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th February 2020, 7:01 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയശില്‍പ്പി എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ തെക്കേയിന്ത്യയിലേക്ക് വരുന്നു. കര്‍ണാടകത്തിലാണ് പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പരീക്ഷണം നടക്കുക.

2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടി ജനതാദള്‍ എസിനെ ഒരുക്കുക എന്ന ജോലിയാണ് പ്രശാന്ത് കിഷോര്‍ ഏറ്റെടുക്കാന്‍ പോവുന്നത്. മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രശാന്ത് കിഷോറിനെ രണ്ട് തവണ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രശാന്ത് കിഷോറുമായി ധാരണയായെന്ന് ഉറപ്പിച്ച് കുമാരസ്വാമി മാധ്യമങ്ങളോട് സംസാരിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്റെ പാര്‍ട്ടിയെ മെച്ചപ്പെടുത്താന്‍ പ്രശാന്ത് കിഷോറിന് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രശാന്ത് കിഷോറുമായി ബന്ധപ്പെടുത്തുന്നുണ്ട്. ഞങ്ങളെ സഹായിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അഹെം ഞങ്ങളുടെ തെരഞ്ഞടുപ്പ് തന്ത്രം രൂപപ്പെടുത്തും. 2023ല്‍ ഞങ്ങള്‍ അധികാരത്തിലെത്തുമെന്നും കുമാരസ്വാമി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് പതിനാല് മാസം സംസ്ഥാനം ഭരിച്ച കുമാരസ്വാമിക്ക് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അധികാരം നഷ്ടപ്പെട്ടത്.