| Friday, 16th February 2024, 8:58 am

പുലിത്തോലിട്ട ഒരു മാന്‍പേടയോ ആട്ടിന്‍ക്കുട്ടിയോയാണ് മമ്മൂക്ക; ആ പുറമെ കാണുന്ന ഷീല്‍ഡ് വെറും ഷീല്‍ഡാണ്: പ്രശാന്ത് കാഞ്ഞിരമറ്റം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും ഏറെ ശ്രദ്ധേയനായ കലാകാരനാണ് പ്രശാന്ത് കാഞ്ഞിരമറ്റം. ജഗതി ശ്രീകുമാറിന്റെ ശബ്ദം അനുകരിച്ചു കൊണ്ടാണ് അദ്ദേഹം മിമിക്രി രംഗത്ത് തന്റേതായ ഒരിടമുണ്ടാക്കിയെടുക്കുന്നത്.

ടെലിവിഷന്‍ ഷോകളുടെ അവതാരകനായി മലയാളികള്‍ക്ക് സുപരിചിതനായ പ്രശാന്ത് ആട് ഒരു ഭീകരജീവിയാണ്, ഒരു യമണ്ടന്‍ പ്രേമകഥ, അലമാര ഉള്‍പ്പെടെയുള്ള നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് താരം. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത്.

മമ്മൂട്ടി ഒരു പാവം മനുഷ്യനാണെന്നും തനിക്ക് അത് നേരിട്ട് അറിയാവുന്ന കാര്യമാണെന്നും താരം പറയുന്നു. പുറമെ കാണുന്നത് പോലെയല്ല മമ്മൂട്ടിയെന്ന് പറയുന്ന പ്രശാന്ത് പുലിത്തോലിട്ട ഒരു മാന്‍പേടയോ ആട്ടിന്‍ക്കുട്ടിയോയാണ് മമ്മൂട്ടിയെന്നു പറഞ്ഞു.

അദ്ദേഹം മറ്റുള്ളവര്‍ക്ക് മുന്നില്‍ എയര്‍ പിടിച്ചു നില്‍ക്കുമെങ്കിലും ഉള്ളില്‍ ഒരു കൊച്ചു കുട്ടിയാണുള്ളതെന്നും പ്രശാന്ത് പറയുന്നു. താന്‍ മിമിക്രി കലാകാരനായത് കൊണ്ട് പലപ്പോഴും അടുത്ത് നിന്ന് സംസാരിക്കുമ്പോള്‍ അത് ശ്രദ്ധിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘മമ്മൂക്ക ബേസിക്കലി ഒരു പാവം മനുഷ്യനാണ്. പറഞ്ഞു കേട്ട അറിവിനെക്കാള്‍ ഇത് നേരിട്ട് കാണുമ്പോള്‍ അറിയാമല്ലോ. ആ പുറമെ കാണുന്ന ഷീല്‍ഡ് വെറും ഷീല്‍ഡാണ്. പുലിത്തോലിട്ട ഒരു മാന്‍പേട അല്ലെങ്കില്‍ ആട്ടിന്‍ക്കുട്ടിയാണ് മമ്മൂക്ക. അത് എല്ലാവര്‍ക്കും അറിയാം.

മമ്മൂക്ക ഇങ്ങനെ എയര്‍ പിടിച്ചു നില്‍ക്കുമെങ്കിലും ഉള്ളില്‍ ഒരു കൊച്ചു കുട്ടിയാണുള്ളത്. ഞാന്‍ പലപ്പോഴും അടുത്ത് നിന്ന് സംസാരിക്കുമ്പോള്‍ അത് ശ്രദ്ധിച്ചിട്ടുണ്ട്. മിമിക്രി കലാകാരനായത് കൊണ്ട് ഞാന്‍ അത് ഒബ്‌സെര്‍വ് ചെയ്യുമായിരുന്നു.

ഞാന്‍ അതുകൊണ്ട് മമ്മൂക്കയുടെ അടുത്ത് പ്രിപ്പേര്‍ ചെയ്ത് തന്നെയാണ് പോകാറുള്ളത്. കാരണം അദ്ദേഹത്തെ പോലെയുള്ള ഒരാളുടെ സമയത്തെ നമ്മള്‍ ഒരിക്കലും വില കുറച്ച് കാണാന്‍ പാടില്ല. അദ്ദേഹം ഒരു അഞ്ചോ പത്തോ മിനിട്ട് ഇന്റര്‍വ്യൂ ചെയ്യാന്‍ സമയം തന്നാല്‍ ആ സമയം നമ്മള്‍ നന്നായി ഉപയോഗപെടുത്തണം. വെറുതെ ബ ബ്ബ ബ്ബ അടിച്ച് സമയം കളയാന്‍ പോകരുത്,’ പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞു.


Content Highlight: Prasanth Kanjiramattom Talks About Mammootty

We use cookies to give you the best possible experience. Learn more