| Thursday, 26th December 2024, 12:33 pm

പഴയ മമ്മൂട്ടിയും പുതിയ മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ചു, മമ്മൂക്കയുടെ മറുപടി കേട്ട് എന്റെ കിളി പോയി: പ്രശാന്ത് കാഞ്ഞിരമറ്റം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചാനല്‍ അവതാരകനായി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് പ്രശാന്ത് കാഞ്ഞിരമറ്റം. മിമിക്രി ആര്‍ട്ടിസ്റ്റ് എന്ന നിലയിലും പ്രശാന്ത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പല നടന്മാരെയും ഇന്റര്‍വ്യൂ ചെയ്ത പ്രശാന്ത് മമ്മൂട്ടിയെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്ത അനുഭവം പങ്കുവെക്കുകയാണ്. ഒരുപാട് ആര്‍ട്ടിസ്റ്റുകളുടെ ഇടയില്‍ ഇരുന്നാണ് താന്‍ മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്തതെന്ന് പ്രശാന്ത് പറഞ്ഞു.

ചുറ്റിലും അത്രയും ആളുകള്‍ ഇരുന്നത് കണ്ട് തനിക്ക് ചെറിയ ടെന്‍ഷനുണ്ടായിരുന്നെന്നും അത് പരാമവധി പുറത്തുകാണിക്കാതെയാണ് ഇന്റര്‍വ്യൂ ചെയ്തതെന്നും പ്രശാന്ത് പറഞ്ഞു. പെട്ടെന്ന് ചൂടാവുകയും അതിന്റെ അടുത്ത സെക്കന്‍ഡില്‍ തണുക്കുകയും ചെയ്യുന്ന സ്വഭാവമാണ് മമ്മൂട്ടിയുടേതെന്ന് പ്രശാന്ത് പറഞ്ഞു. ആ അഭിമുഖത്തിനിടയില്‍ അത് നേരിട്ട് അനുഭവിച്ചെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

രാജാധിരാജ എന്ന സിനിമ റിലീസായി നില്‍ക്കുന്ന സമയമായിരുന്നെന്നും ആ ചിത്രത്തിലെ ഫ്‌ളാഷ്ബാക്ക് സീനിനെപ്പറ്റി ചോദിച്ചെന്നും പ്രശാന്ത് പറഞ്ഞു. പഴയ മമ്മൂട്ടിയും പുതിയ മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചെന്നും അതുവരെ ചിരിച്ചുകൊണ്ടിരുന്ന മമ്മൂട്ടി പെട്ടെന്ന് സീരിയസായെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. ഒരു വ്യത്യാസവുമില്ലെന്ന് പറഞ്ഞ് അടുത്ത ചോദ്യം ചോദിക്കാന്‍ ആവശ്യപ്പെട്ടെന്നും ആ സമയത്ത് എല്ലാവരും സൈലന്റായെന്നും പ്രശാന്ത് പറഞ്ഞു.

അതെല്ലാം കണ്ട് താന്‍ കിളി പോയ അവസ്ഥയിലായെന്നും അടുത്തത് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. സിനിമ പഴയ സിനിമയെല്ലെന്നും മമ്മൂട്ടി പഴയ മമ്മൂട്ടി തന്നെയാണെന്നും ബിഗ് ബിയിലെ ശൈലിയില്‍ താന്‍ പറഞ്ഞെന്നും മമ്മൂട്ടി അത് കേട്ട് ചിരിച്ചെന്നും പ്രശാന്ത് പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു പ്രശാന്ത് കാഞ്ഞിരമറ്റം.

‘മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്തത് മറക്കാന്‍ പറ്റാത്ത അനുഭവമാണ്. അദ്ദേഹവും ഞാനും കസേരയിട്ട് ഇരുന്നപ്പോള്‍ ഞങ്ങളുടെ ചുറ്റും ബാക്കി ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. മമ്മൂക്കയുടെ സ്വഭാവം എന്താണെന്ന് വെച്ചാല്‍ പെട്ടെന്ന ചൂടാവും, തൊട്ടടുത്ത സെക്കന്‍ഡില്‍ പുള്ളി തണുക്കും. ആ ഇന്റര്‍വ്യൂവിന്റെ ഇടയില്‍ അതുപോലെ ഒരു സംഭവമുണ്ടായി.

രാജാധിരാജ സിനിമ ഇറങ്ങിയ സമയമായിരുന്നു. അതിലെ ഫ്‌ളാഷ്ബാക്കിനെപ്പറ്റി അദ്ദേഹത്തോട് ചോദിച്ചു. പഴയകാലത്തെ ഗെറ്റപ്പ് കണ്ടപ്പോള്‍ അര്‍ത്ഥം പോലുള്ള സിനിമകള്‍ ഓര്‍മ വന്നെന്നും പഴയ മമ്മൂട്ടിയും പുതിയ മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസമെന്താണെന്നും മമ്മൂക്കയോട് ചോദിച്ചു. പുള്ളി പെട്ടെന്ന് സീരിയസായി. ‘എന്ത് വ്യത്യാസം, ഒരു വ്യത്യാസവുമില്ല, നീ അടുത്ത ചോദ്യം ചോദിക്ക്’ എന്ന് അദ്ദേഹം പറഞ്ഞു.

പെട്ടെന്ന് ആ സെറ്റ് മൊത്തം സൈലന്റായി, എല്ലാവരും ആ സമയത്ത് എന്നെത്തന്നെയായിരുന്നു നോക്കിയത്. ഞാനാണെങ്കില്‍ കിളിപോയ അവസ്ഥയിലായി. പെട്ടെന്ന് തന്നെ മമ്മൂക്കയെ നോക്കിയിട്ട് ‘സിനിമ പഴയ സിനിമയല്ലെന്നറിയാം, മമ്മൂക്ക പഴയ മമ്മൂക്ക തന്നെയാണല്ലേ’ എന്ന് ബിഗ് ബിയിലെ സ്റ്റൈലില്‍ പറഞ്ഞു. പുള്ളിക്ക് അത് നല്ല ഇഷ്ടമായി. അദ്ദേഹം പൊട്ടിച്ചിരിച്ചു,’ പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞു.

Content Highlight: Prasanth Kanjiramattom shares the experience of interviewing Mammootty

We use cookies to give you the best possible experience. Learn more