ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സിന്ധ്യയുടെ മോദിയ്‌ക്കെതിരായ പഴയ പ്രസംഗങ്ങളുടെ ദൃശ്യം പങ്കുവെച്ച ബി.ബി.സിയുടെ ട്വീറ്റ്, റീട്വീറ്റ് ചെയ്തായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വിമര്‍ശനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാര്‍ലമെന്റിലും പൊതുയോഗങ്ങളിലും കര്‍ഷക പ്രശ്‌നങ്ങളുയര്‍ത്തി മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന സിന്ധ്യയുടെ വീഡിയോ ഷെയര്‍ ചെയ്തതിന് ശേഷം പ്രശാന്ത് ഭൂഷണ്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു.
Does he have no shame? After so sharply & boldly slamming Modi & his party & govt, he joins the same party to become a minister https://t.co/j7OfQDK9EL
— Prashant Bhushan (@pbhushan1) March 11, 2020
‘അയാള്‍ക്ക് നാണമില്ലേ?, മോദിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും നിശിതമായി വിമര്‍ശിച്ച ശേഷം ഇപ്പോള്‍ അതേ മോദിസര്‍ക്കാരില്‍ മന്ത്രിയാകാന്‍ പോകുന്നു.’,എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.