അവതാരകനായി മിനിസ്ക്രീനിലേക്ക് കടന്നുവന്ന് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായ താരമാണ് പ്രശാന്ത് അലക്സാണ്ടർ. ഈയിടെ താരം അഭിനയിച്ച പുരുഷ പ്രേതം എന്ന ചിത്രത്തിലെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു.
അവതാരകനായി കടന്നു വന്ന വാൽകണ്ണാടി എന്ന പരിപാടിയിൽ തന്റെ കൂടെ നടി ജ്യോതിർമയി ഉണ്ടായിരുന്നുവെന്നും പിന്നീട് ജ്യോതി മീശ മാധവൻ സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്ക് പോയെന്നും പ്രശാന്ത് പറയുന്നു. കാൻചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു പ്രശാന്ത്.
‘ഞാൻ വാൽകണ്ണാടിയിൽ എത്തുമ്പോൾ തന്നെ ജ്യോതി മീശ മാധവനിൽ അഭിനയിച്ചു കഴിഞ്ഞു.ഞാനും ജ്യോതിർമയിയും കൂടെയാണ് ആ പരിപാടിയുടെ ആങ്കറിങ് തുടങ്ങുന്നത്. ജ്യോതി പിന്നെ മീശ മാധവൻ വന്ന് തിരക്കായി അങ്ങനെ പോയി.
ആ ചിത്രത്തിന്റെ പ്രൊമോഷൻ സമയത്തെല്ലാം വാൽകണ്ണാടി പരിപാടി നടക്കുന്നുണ്ട്. പിന്നെ അധികം വൈകാതെ ഞാനും സിനിമയിൽ കയറി. കമൽ സാറിന്റെ “നമ്മൾ” ആയിരുന്നു ആ ചിത്രം.
എന്റെ അന്നത്തെ കാഴ്ച്ചപ്പാടിൽ നമ്മുടെ കൂട്ടുകാരോടൊക്കെ ഞാൻ സിനിമയിലാണ് എന്ന് പറയണമെന്ന് മാത്രമായിരുന്നു. ഞാൻ ടെലിവിഷനിൽ കൂടെ തന്നെ അന്ന് അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ്. സിനിമയെ അതിന്റെ ഒരു എക്സ്റ്റൻഷൻ ആയി മാത്രമാണ് ഞാൻ കണ്ടത്.
പിന്നീട് അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിന് ശേഷമാണ് കഥാപാത്രങ്ങൾക്ക് വേണ്ടി ഞാൻ കാത്തിരിക്കാൻ തുടങ്ങിയത്. പക്ഷെ അത് എന്റെയൊരു അറിവില്ലായ്മയായിരുന്നു . ഞാൻ വീട്ടിൽ ഇരുന്ന് വെയിറ്റ് ചെയ്യുകയായിരുന്നു ആരോടും ചാൻസ് ചോദിക്കാതെ.
എനിക്ക് അറിയില്ലായിരുന്നു ഒന്നും. ഒരു കഥാപാത്രമായി നമ്മളെ സ്‌ക്രീനിൽ കണ്ടാൽ പിന്നീട് വേഷങ്ങൾ നമ്മളെ തേടി വരുമെന്നയിരുന്നു എന്റെ വിചാരം,’ പ്രശാന്ത് അലക്സാണ്ടർ പറയുന്നു.
Content Highlight: Prasanth Alexander Talk About His Film Journey