| Tuesday, 8th March 2022, 8:18 pm

പോക്കറ്റില്‍ കൈയിടാനും പുറകില്‍ കെട്ടാനും മധു സാര്‍ ആരേയും അനുവദിക്കില്ല, അതാണ് നിയമം; സി.ബി.ഐ ഷൂട്ടിംഗ് വിശേഷങ്ങള്‍ പങ്കുവെച്ച് പ്രശാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സി.ബി.ഐയുടെ അഞ്ചാം ഭാഗം. സി.ബി.ഐ സിനിമയുടെ നാല് ഭാഗങ്ങളും സംവിധാനം ചെയ്യ്ത കെ.മധു തന്നെയാണ് അഞ്ചാം ഭാഗത്തിന്റെയും സംവിധായകന്‍.

മുടി പുറകിലോട്ട് ചീകി കുറിയും അണിഞ്ഞ് സേതുരാമയ്യരുടെ പഴയ ലുക്കില്‍ തന്നെയാണ് വീണ്ടും മമ്മൂട്ടി എത്തുന്നത്. ‘സി.ബി.ഐ 5 ദി ബ്രെയിന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. സി.ബി.ഐയുടെ അഞ്ചാം ഭാഗം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

അതേസമയം സെറ്റില്‍ ആരേയും പോക്കറ്റില്‍ കൈയിടാനും പുറകില്‍ കൈ കെട്ടാനും സംവിധായകന്‍ മധു അനുവദിക്കില്ലെന്ന് പറയുകയാണ് നടന്‍ കെ. പ്രശാന്ത്. പോക്കറ്റില്‍ കൈയിടാനും പുറകെ കെട്ടാനുമുള്ള അവകാശം സെറ്റില്‍ സേതുരാമയ്യര്‍ക്ക് മാത്രമാണെന്നും അതാണ് സെറ്റിലെ നിയമമെന്നും താരം പറഞ്ഞു. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് സി.ബി.ഐയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

‘മമ്മൂട്ടി ലോക്കെഷനില്‍ വന്നാല്‍ എല്ലാവരോടും ‘നമസ്‌ക്കാര്‍’ പറഞ്ഞിട്ട് മാത്രം പോകുകയുള്ളു. അത് കൊണ്ട് തന്നെ ടെന്‍ഷനില്ലാതെ അഭിനയിക്കാന്‍ കഴിയും. ഒരു സീനില്‍ ഫ്രണ്ടിലുള്ളവരെ മാത്രമല്ല മധു സാര്‍ ശ്രദ്ധിക്കുന്നത്. പുറകിലുള്ള ഒരു പയ്യനാണെങ്കിലും ആവശ്യമില്ലാത്തത് ചെയ്യ്താല്‍ അപ്പോള്‍ മധു സാര്‍ കട്ട് പറയും,’ പ്രശാന്ത് പറഞ്ഞു.

‘സെറ്റില്‍ ആരേയും പോക്കറ്റില്‍ കൈയിടാനും പുറകില്‍ കൈ കെട്ടാനും മധു സാര്‍ അനുവദിക്കില്ല. പോക്കറ്റില്‍ കൈയ്യിടാനും പുറകില്‍ കെട്ടാനുമുള്ള അവകാശം സെറ്റില്‍ സേതുരാമയ്യര്‍ക്ക് മാത്രമാണ്, അതാണ് സെറ്റിലെ നിയമം,’ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ സി.ബി.ഐ ഓഫീസറായിട്ടാണ് പ്രശാന്ത് എത്തുന്നത്.

14 വര്‍ങ്ങള്‍ക്ക് ശേഷമാണ് സി.ബി.ഐ സിനിമയുടെ അടുത്ത ഭാഗം പ്രേക്ഷകരിലേക്ക് വരുന്നത്. ചിത്രത്തില്‍ ആദ്യമായാണ് ഒരെ നായകനും സംവിധായകനും എഴുത്തുക്കാരനും ഒരു സിനിമയുടെ നാല് ഭാഗങ്ങളും പൂര്‍ത്തിയാക്കിയത്. നാല് ഭാഗങ്ങളും ഒരുപോലെ വിജയകരമാണ് എന്നുള്ളതും ഈ സിനിമകളുടെ മറ്റൊരു പ്രത്യേകതയാണ്.

ജഗതി ശ്രീകുമാര്‍, മുകേഷ്, സായ് കുമാര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, അന്‍സിബ ഹസന്‍, എന്നിവരും സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്.എന്‍ സ്വാമിയാണ് ഇത്തവണയും തിരകഥ എഴുതിയിരിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ആദ്യ നാല് ഭാഗങ്ങള്‍ക്കും സംഗീതം നല്‍കിയ ശ്യാമിന് പകരം ജേക്സ് ബിജോയിയാണ് അഞ്ചാം ഭാഗത്തിന്റെ സംഗീത സംവിധാനം.


Content Highlight: prasanth alexander about cbi shooting set

We use cookies to give you the best possible experience. Learn more