ന്യൂദല്‍ഹി: കോടതികളില്‍ കൂടുതല്‍ മികച്ച ജഡ്ജിമാരുടെ ആവശ്യമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ കൂടുതല്‍ ശക്തവും സുതാര്യവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 14 ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കൂടുതല്‍ കോടതികളും കൂടുതല്‍ ജഡ്ജിമാരും ഉണ്ടെങ്കില്‍ മിക്ക കേസുകളും ആറുമാസത്തിനുള്ളില്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യായാധിപന്മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം ആവശ്യമാണെന്ന് പറഞ്ഞ പ്രശാന്ത് ഭൂഷണ്‍ ഇംപീച്ച്മെന്റ് തികച്ചും അപ്രായോഗികവും രാഷ്ട്രീയവുമായ പ്രക്രിയയാണെന്നും കൂട്ടിച്ചേര്‍ത്തു.
ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ അഭിസംബോധന ചെയ്യാന്‍ കഴിയുന്ന, പൂര്‍ണ്ണമായും സ്വതന്ത്രവും കൂടുതല്‍ ശക്തവുമായ കംപ്ലെയിന്റ് കമ്മീഷന്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ജഡ്ജിമാര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന സുപ്രീംകോടതിയുടെ നിയമം ജുഡീഷ്യറിയുടെ ഉത്തരവാദിത്തത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സി.ജെ.ഐയുടെ ചങ്ങാതിമാരായവര്‍ക്കെതിരെ വരുന്ന പരാതികള്‍ അവഗണിക്കുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടതിയലക്ഷ്യ നിയമം ജുഡീഷ്യറി നേരിടുന്ന വലിയൊരു പ്രതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യറിയെ വിമര്‍ശിക്കുന്നത് അപകടകരമാക്കുന്ന കോടതിയലക്ഷ്യ നിയമമാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക