വരനെ ആവശ്യമുണ്ട് സിനിമയിലെ ‘പ്രഭാകരാ’ വിളിയെ ചൊല്ലി നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ നടക്കുന്ന അധിക്ഷേപ പ്രചരണത്തില്‍ ക്ഷമ ചോദിച്ച് തമിഴ് നടന്‍ പ്രസന്ന. തന്റെ നാട്ടില്‍ ‘എന്ന കൊടുമ ശരവണന്‍’ എന്ന് പഴയ സിനിമയിലെ പ്രസിദ്ധമായ സംഭാഷണം പോലെയാണ് ആ വിളിയെന്നും തെറ്റിദ്ധരിച്ച് നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കണമെന്നും പ്രസന്ന ആവശ്യപ്പെട്ടു.
‘മലയാളം സിനിമകള്‍ കണ്ടിട്ടിട്ടുള്ള തമിഴ്‌നാട്ടുകാരന്‍ എന്ന നിലയ്ക്ക് ഉപയോഗിച്ച പശ്ചാത്തലം ഞാന്‍ മനസ്സിലാക്കുന്നു.ദുല്‍ഖറിനോട് തെറ്റിദ്ധരിച്ചതിനും അധിക്ഷേപങ്ങള്‍ കേട്ടതിനും സത്യസന്ധമായി ഞാന്‍ ക്ഷമ ചോദിക്കുന്നു. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന സുരേഷ് ഗോപി സാറിന്റെ വരി പോലെ തന്നെയാണ് ആ പേരും ഉപയോഗിച്ചിരിക്കുന്നതെന്നും ഞാന്‍ മനസ്സിലാക്കുന്നു’, പ്രസന്ന പറഞ്ഞു.
As a Tamil who’s seen Malayalam movies I quiet understand the context, I sincerely apologize dear @dulQuer for the misunderstanding and all the unwarranted abuse. I see the name is used just like the line “ormayundo ee mukham” by Sureshgopi sir.
— Prasanna (@Prasanna_actor) April 26, 2020
നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ വ്യാപക അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ സുരേഷ് ഗോപിയുടെ പട്ടിക്ക് ‘പ്രഭാകരന്‍’ എന്ന് പേരിട്ടതാണ് ആളുകളെ ചൊടിപ്പിച്ചത്.
Namma oorla like how we use “aaniye pudingavenam” or “enna koduma saravanan” the name is used from a famous old film dialog. Dear ppl i understand the sentiment involved with the name but let’s not spread hate based on misunderstanding. https://t.co/JlmCWJgk74
— Prasanna (@Prasanna_actor) April 26, 2020