| Wednesday, 21st March 2018, 11:21 pm

പ്രാങ്ക് വീഡിയോക്കാര്‍ സൂക്ഷിക്കുക; വൈറല്‍ വീഡിയോയ്ക്കായി ചവിട്ടി വീഴ്ത്തിയ സ്ത്രീയ്ക്ക് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഴ്‌സലോണ: പ്രാങ്ക് വീഡിയോ നിര്‍മ്മിക്കാനായി മറ്റുള്ളവരെ കളിപ്പിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. ബാഴ്‌സലോണയില്‍ പ്രാങ്ക് വീഡിയോ നിര്‍മ്മിക്കാനായി സ്ത്രീയെ ചവിട്ടി താഴെ വീഴ്ത്തിയതിന് അവതാരകന്‍ 60,000 യൂറോ (ഏകദേശം 50 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവിട്ടത്. മരിയോ ഗാര്‍ഷ്യ എന്ന യുവവാണ് താഴെ വീണ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്.

സ്‌പെയിനിലെ ബാഴ്സലോണയിലുള്ള ഡയഗണല്‍ മാര്‍ പ്രദേശത്താണ് സംഭവം. റോഡരികില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു 48-കാരിയായ സ്ത്രീ. ഈ സമയത്താണ് പ്രാങ്ക് വീഡിയോ ചിത്രീകരിച്ചുകൊണ്ട് മരിയോ ഗാര്‍ഷ്യ അവരുടെ പിന്നില്‍ എത്തുന്നത്.


Also Read: പോക്‌സോ കേസുകളിലെ കുട്ടികളുടെ വിവരങ്ങള്‍ ചോരുന്നു; കുട്ടികളുടെ സ്വകാര്യതയ്ക്കുമേലുളള കടന്നുകയറ്റം നടത്തുന്നത് മാധ്യമങ്ങളോ? (Doolnews Special report by Gopika)


തുടര്‍ന്ന് 24-കാരനായ അവതാരകന്‍ “കുങ്ഫു കിക്കി”ലൂടെ സ്ത്രീയുടെ ഇടതു കാലിന് പിറകില്‍ തൊഴിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ സ്ത്രീയ്ക്ക് കടുത്ത വേദനയുണ്ടായി. ഇതു കണ്ട് ചിരിക്കുകയായിരുന്ന വീഡിയോയുടെ അണിയറക്കാരെ അവര്‍ ചീത്ത വിളിക്കുക പോലും ചെയ്തു. 2015-ലാണ് ഈ സംഭവം ഉണ്ടായത്.

എന്നാല്‍ കളി അവിടം കൊണ്ട് തീര്‍ന്നല്ല. സ്ത്രീ പൊലീസിന് പരാതി നല്‍കി. “പാവപ്പെട്ട ആളുകളെ ആക്രമിക്കുന്ന ഈ വീഡിയോയില്‍ കാണുന്നയാളെ പിടികൂടാന്‍ സഹായിക്കുക” എന്ന കുറിപ്പോടെ കാറ്റലന്‍ പൊലീസ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. ഈ വീഡിയോ വൈറലായതോടെ കുറ്റാരോപിതനായ ഗാര്‍ഷ്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.


Don”t Miss: ‘തയ്യാറായിക്കോളൂ..!’; ഫുട്‌ബോള്‍ ആരാധകര്‍ക്കിതാ സന്തോഷ വാര്‍ത്ത; റഷ്യയിലെ ലോകകപ്പ് കാണാന്‍ വിസ വേണ്ട, ടിക്കറ്റ് മതി 


നഷ്ടപരിഹാരമായി 45,000 യൂറോ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നഷ്ടപരിഹാരമായി സ്ത്രീയ്ക്ക് ഇയാള്‍ 60,000 യൂറോ നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു. വീഴ്ചയിലേറ്റ പരുക്ക് കാരണം 75 ദിവസങ്ങളാണ് സ്ത്രീയ്ക്ക് അവധിയെടുക്കേണ്ടിവന്നത്.

വീഡിയോ:

We use cookies to give you the best possible experience. Learn more