[]ആലപ്പുഴ: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നയിക്കുന്ന കേരള രക്ഷാ യാത്രയ്ക്ക് പിന്തുണയര്‍പ്പിച്ച് ഗുജറാത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥന് പിള്ള.
രാജ്യത്തെ വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്ന താന്‍ കേരള രക്ഷാ മാര്‍ച്ചിനെ സ്വീകരിക്കാന്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയന് ഗോപിനാഥന് പിള്ളയെ ഷാള്‍ അണിയിച്ച് ആദരിച്ചു.
ഭാകരനെന്ന് മുദ്രകുത്തി വധിച്ച പ്രാണേഷ് കുമാറിന്റെ മരണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ഗോപിനാഥന് പിള്ള നടത്തിയ പോരാട്ടം ഇന്ന് ചരിത്രമാണെന്ന് പിണറായി വിജയന് പറഞ്ഞു.
പാക്കിസ്ഥാന് കൂലിപ്പട്ടാളക്കാരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സുജിത് ബാബുവിന്റെ കുടുംബാംഗങ്ങള്‍ മാവേലിക്കരയിലും കേരള രക്ഷാ മാര്‍ച്ചിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.