കവിത | പേഷ്യന്‍സ് വര്‍ത്ത്
മൊഴിമാറ്റം | സ്വാതി ജോര്‍ജ്
വര | മജ്‌നി
പ്രണയം തീയായിരുന്നുവെന്ന് പറഞ്ഞതാര്?
എനിക്കറിയാം പ്രണയം ചാരമാണെന്ന്.
കത്തിക്കഴിഞ്ഞ് ബാക്കിയാവുന്നതാണത്,
അനുഭവത്തിന്റെ വിശുദ്ധമായ അകക്കാമ്പ്.
പേഷ്യന്‍സ് വര്‍ത്ത്
പേള്‍ ലനോറെ ക്യുറന്‍ എന്നയാളുമായി സംവദിക്കുന്ന ഒരു ആത്മവാണ് പേഷ്യന്‍സ് വര്‍ത്ത് എന്നാണ് സങ്കല്‍പ്പിക്കപ്പെടുന്നത്. ഈ സാങ്കല്‍പ്പിക ബന്ധത്തിലൂടെ നിരവധി നോവലുകളും കവിതകളും ഗദ്യങ്ങളുമാണ് പിറന്നത്. പേഷ്യന്‍സ് വര്‍ത്ത് എന്ന ആത്മാവ് തന്നിലൂടെ സംവദിച്ചതാണ് ഈ സൃഷ്ടികള്‍ എന്നാണ് ക്യുറന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ക്യുറാന്റെ കൃതികളെ പഠിച്ച മനശാസത്രജ്ഞരും നാസ്തികരും അഭിപ്രായപ്പെടുന്നത് പേഷ്യന്‍സ് വര്‍ത്ത് എന്നത് ക്യുറരന്റെ സാങ്കല്‍പ്പിക സൃഷ്ടിമാത്രമാണ് എന്നാണ്.
സ്വാതി ജോര്‍ജ്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama contracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മജ്‌നി തിരുവങ്ങൂര്‍
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.