പ്രണയം തീയായിരുന്നുവെന്ന് പറഞ്ഞതാര്?
Discourse
പ്രണയം തീയായിരുന്നുവെന്ന് പറഞ്ഞതാര്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st January 2015, 5:39 pm


കവിത |  പേഷ്യന്‍സ് വര്‍ത്ത്

മൊഴിമാറ്റം | സ്വാതി ജോര്‍ജ്

വര | മജ്‌നി


പ്രണയം തീയായിരുന്നുവെന്ന് പറഞ്ഞതാര്?
എനിക്കറിയാം പ്രണയം ചാരമാണെന്ന്.
കത്തിക്കഴിഞ്ഞ് ബാക്കിയാവുന്നതാണത്,
അനുഭവത്തിന്റെ വിശുദ്ധമായ അകക്കാമ്പ്.


Patience-worth
പേഷ്യന്‍സ് വര്‍ത്ത്

പേള്‍ ലനോറെ ക്യുറന്‍ എന്നയാളുമായി സംവദിക്കുന്ന ഒരു ആത്മവാണ് പേഷ്യന്‍സ് വര്‍ത്ത് എന്നാണ് സങ്കല്‍പ്പിക്കപ്പെടുന്നത്. ഈ സാങ്കല്‍പ്പിക ബന്ധത്തിലൂടെ നിരവധി നോവലുകളും കവിതകളും ഗദ്യങ്ങളുമാണ് പിറന്നത്. പേഷ്യന്‍സ് വര്‍ത്ത് എന്ന ആത്മാവ് തന്നിലൂടെ സംവദിച്ചതാണ് ഈ സൃഷ്ടികള്‍ എന്നാണ് ക്യുറന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ക്യുറാന്റെ കൃതികളെ പഠിച്ച മനശാസത്രജ്ഞരും നാസ്തികരും അഭിപ്രായപ്പെടുന്നത്‌ പേഷ്യന്‍സ് വര്‍ത്ത് എന്നത് ക്യുറരന്റെ സാങ്കല്‍പ്പിക സൃഷ്ടിമാത്രമാണ് എന്നാണ്.


സ്വാതി ജോര്‍ജ്

Swathi-george

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama contracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

 


 

മജ്‌നി തിരുവങ്ങൂര്‍

Majni-thiruvangoor

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.