| Thursday, 22nd June 2023, 9:36 pm

ശ്രദ്ധ നേടി ഫ്‌ളഷിലെ നായകന്‍ പ്രണവ് പ്രശാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഡലിങ് രംഗത്തുനിന്ന് വെള്ളിത്തിരയിലെത്തിയ പ്രണവ് പ്രശാന്ത് പുതിയ ചിത്രം ‘ഫ്‌ളഷി’ലൂടെ ശ്രദ്ധ നേടുകയാണ്. പരസ്യ കലാരംഗത്ത് ഏറെ ശ്രദ്ധേയനായ പ്രണവ് പ്രശാന്ത് ആദ്യമായി നായകനായ ചിത്രം കൂടിയാണ് ഫ്‌ളഷ്. ലക്ഷദ്വീപിന്റെ കഥ പറയുന്ന ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ ഒരു നൊമ്പരമായ കഥാപാത്രം കൂടിയാണ് പ്രണവ്.

അന്യനാട്ടില്‍ കൊലചെയ്യപ്പെടുന്ന സഹോദരിയുടെ ഓര്‍മകളും പേറി ആ നാട്ടിലെത്തുന്ന പ്രണവ് നീറുന്നൊരു ഓര്‍മയാണ്. ഫ്‌ളഷിലെ സങ്കടങ്ങള്‍ നിറഞ്ഞ ആ യുവാവല്ല സത്യത്തില്‍ പ്രണവ്, സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും പഠിച്ച് നൂതന ആശയങ്ങളുള്ള ഒരു നടന്‍ കൂടിയാണ്.

അഭിനയം തന്റെ പാഷനാണെങ്കിലും സിനിമയുടെ എല്ലാ മേഖലകളിലും കൈയ്യൊപ്പ് ചാര്‍ത്താന്‍ തനിക്കേറെ ആഗ്രഹമുണ്ടെന്നും പ്രണവ് പറയുന്നു. മലയാളത്തിന് പുറമേ മറ്റ് ഭാഷകളില്‍ നിന്നും അവസരങ്ങള്‍ പ്രണവിനെത്തേടി ഇപ്പോള്‍ വരുന്നുണ്ട്. സിനിമയിലെ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് മാറുന്ന ഒരു കലാകാരന്‍ കൂടിയാണ് പ്രണവ്. പ്രമുഖ സംഗീത സംവിധായകാന്‍ എ.ആര്‍.റഹ്‌മാന്റെ അസിസ്റ്റന്റാണ് പ്രണവിന്റെ സഹോദരന്‍ കമല്‍ പ്രശാന്ത്. നിരവധി തമിഴ്ചിത്രത്തില്‍ കമല്‍ സംഗീതം ചെയ്തിട്ടുണ്ട്.

ജ്യേഷ്ഠന്റെ കരുതലും, ഉപദേശവും തന്റെ കലാജീവിതത്തെ ഏറെ സഹായിക്കന്നതായ് പ്രണവ് പറയുന്നു.
ചിത്രികരണത്തിന് ഒരുങ്ങുന്ന ‘അതിര്’ എന്ന മലയാള സിനിമയാണ് പ്രണവിന്റെ പുതിയ ചിത്രം.

Content Highlight: Pranav Prashanth, the hero of Flush, gets attention

We use cookies to give you the best possible experience. Learn more