പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. വർഷങ്ങൾക്കു ശേഷം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്.
വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം നിര്‍മിക്കുന്നത് മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ്.
നിവിന്‍ പോളിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് വർഷങ്ങൾക്കു ശേഷത്തില്‍ പ്രണവിന്റെ നായികയായി എത്തുന്നത്. മുമ്പ് ഇരുവരും ഹൃദയത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.
ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ചെന്നൈയിലെ മുന്‍കാല ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട കഥയാണ് ചിത്രത്തിന്റേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ബേസില്‍ ജോസഫ്, നീരജ് മാധവ്, അജൂ വര്‍ഗീസ്, നീത പിള്ള, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി നടത്തിയത്.
#MerrylandCinemas Proudly Presents “വർഷങ്ങൾക്കു ശേഷം” #VarshangalkkuShesham
Written & Directed by : #VineethSreenivasan
Produced by : @visakhsub*ing – My Son @impranavlal &#DhyanSreenivasan @AjuVarghesee @kalyanipriyan #VineethSreenivasan @NivinOfficial @basiljoseph25 pic.twitter.com/ZWHELsme98
— Mohanlal (@Mohanlal) July 13, 2023
എന്തായാലും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആഘോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ തന്റെ കൈപടയില്‍ എഴുതി പങ്കുവെച്ച സിനിമയുടെ വിവരങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന നാലാമത്തെ ചിത്രമാണ്വർഷങ്ങൾക്കു ശേഷം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരിക്കല്‍കൂടി പ്രണവ് കല്യാണി കോംബോ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlight: Pranav Mohanlal’s new movie directed by Vineeth Srinivasan has been announced