സിനിമക്ക് പുറത്ത് അധികം ആളുകള്‍ക്ക് പിടിതരാത്ത നടനാണ് പ്രണവ് മോഹന്‍ലാല്‍. താന്‍ അഭിനയിച്ച സിനിമകളുടെ പ്രൊമോഷനോ മറ്റ് ചടങ്ങുകള്‍ക്കോ പ്രണവിനെ ആരും അധികം കാണാറില്ല. ഷൂട്ടില്ലാത്ത സമയത്ത് യാത്രകളുമായി നടക്കാനാണ് പ്രണവിന് ഇഷ്ടം. മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകനാണെന്നുള്ള ചിന്തകളൊന്നുമില്ലാതെ സാധാരണക്കാരനെപ്പോലെ നടക്കുന്ന പ്രണവിന്റെ ഓഫ്ലൈന് ചിത്രങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയയിലും പ്രണവ് സജീവമല്ല.
ഇപ്പോഴിതാ കുടുംബത്തിലെ ചടങ്ങിന് പ്രണവ് പങ്കെടുത്ത വീഡിയോയുടെ ട്രോള്‍ വേര്‍ഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ദേവാസുരത്തില്‍ മോഹന്‍ലാലും ഒടുവില്‍ ഉണ്ണികൃഷ്ണനും തമ്മിലുള്ള ഡയലോഗാണ് വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്.
ദേവാസുരത്തിലെ ഹിറ്റ് ഡയലോഗായ ‘വന്നോ ഊരുതെണ്ടി’ എന്ന ഭാഗമാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. എല്ലാവരോടും കൈകാണിച്ച് ഒരു മൂലയിലേക്ക് പ്രണവ് മാറി നില്ക്കുന്നതും മോഹന്‍ലാല്‍ പ്രണവിനെ നോക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
ഇന്‍സ്റ്റഗ്രാമിലെ പോപ്കോര്ണിയാക് എന്ന പേജാണ് ഈ ട്രോള്‍ വീഡിയോക്ക് പിന്നില്‍. മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോക്ക് ഇതിനോടകം തന്നെ ഒരുലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. വീഡിയോക്ക് താഴെ പലരും രസകരമായ കമന്റുകളും ഇട്ടിട്ടുണ്ട്. ‘ഇനി അടുത്ത ഓണത്തിന് കാണാം’, ‘മോഹന്‍ലാല്‍: കഴിഞ്ഞ ഓണത്തിന് കണ്ടതാ’, ‘വസൂ, ദേ വന്നേക്കുന്നു നിന്റെ മോന്’ തുടങ്ങിയ കമന്റുകള്‍ വീഡിയോയെ കൂടുതല്‍ രസകരമാക്കുന്നുണ്ട്.
എന്നാല്‍ ഈ വീഡിയോ പോലും പ്രണവ് കാണാന്‍ സാധ്യതയില്ലെന്നാണ് പലരും കമന്റുകളില്‍ പറയുന്നത്. സിനിമയെക്കാളുപരി തന്റെ ഇഷ്ടങ്ങള്‍ തേടിയലയുന്ന പ്രണവിന്റെ ജീവിതത്തോട് അസൂയ തോന്നാറുണ്ടെന്ന് പല യുവനടന്മാരും അഭിമുഖങ്ങളില്‍ പറയാറുണ്ട്. പ്രണവിനെയും ധ്യാന്‍ ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി.
View this post on Instagram
എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷന് സമയത്തോ വിജയാഘോഷവേളയിലോ പ്രണവിനെ ആര്‍ക്കും കാണാന്‍ സാധിച്ചില്ല. ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തെക്കുറിച്ചും പ്രണവിന്റെ മേക്കപ്പിനെക്കുറിച്ചും നിരവധി ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നും പ്രണവ് കാണാന്‍ സാധ്യതയുണ്ടാകില്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
Content Highlight: Pranav Mohanlal’s latest vide viral on social media