Online Piracy
പ്രണവിന്റെ ആദിക്കും രക്ഷയില്ല; ആദിയുടെയും വ്യാജ പതിപ്പ് ഇറക്കി തമിഴ് റോക്കേഴ്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Feb 06, 07:00 am
Tuesday, 6th February 2018, 12:30 pm

കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ആദിയുടെയും വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്‌സ് തന്നെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്ത് വിട്ടത്.

നിരവധി സിനിമകളുടെ തിയേറ്റര്‍ പ്രിന്റുകളും സെന്‍സര്‍ കോപ്പികളും ഇത്തരത്തില്‍ തമിഴ് റോക്കേഴ്‌സ് സൈറ്റില്‍ പ്രചരിക്കുന്നുണ്ട്. പല തവണ സൈബര്‍ പോലീസ് തമിഴ് റോക്കേഴ്‌സിന്റെ സൈറ്റുകള്‍ പൂട്ടിച്ചെങ്കിലും വീണ്ടും ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയായിരുന്നു.


Also Read കാത്തിരിപ്പിന് വിരാമം; പൂമരത്തിന്റെ റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ച് കാളിദാസ് ജയറാം


തമിഴ് താരസംഘടനയായ നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും നടനുമായ വിശാല്‍ രംഗത്തെത്തിയിരുന്നെങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തെക്കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കബാലി ഉള്‍പ്പടെ പല ചിത്രങ്ങളും പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വ്യാജന്‍പുറത്തിറക്കുമെന്ന് ഇവര്‍പരസ്യമായി വെല്ലുവിളിക്കുകയും ചിത്രം നെറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു.

പ്രണവ് നായകനായ ആദി കഴിഞ്ഞ മാസം 26 നാണ് റിലീസ് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ഈ ചിത്രം മികച്ച് കളക്ഷന്‍ നേടി തിയേറ്ററുകളില്‍ ഓടി കൊണ്ടിരിക്കുകയാണ്.