Daily News
സ്വീഡനില്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹം അപകടത്തില്‍ പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jun 03, 04:26 am
Wednesday, 3rd June 2015, 9:56 am

Indian-presidentസ്‌റ്റോക്ക്‌ഹോം: സ്വീഡനില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടു. സ്വീഡനിലെ കിരീടാവകാശി വിക്ടോറിയ രാജകുമാരിയും ഭര്‍ത്താവ് ഡാനിയല്‍ രാജകുമാരനും രാഷ്ട്രുപതിക്കൊപ്പം ഉണ്ടായിരുന്നു. സ്വീഡനിലെ ഉപ്‌സാല സര്‍വകലാശാലയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു രാഷ്ട്രപതി.എന്നാല്‍ സംഭവത്തില്‍ രാഷ്ടപതി സുരക്ഷിതനാണെന്ന് രാഷ്ടപതീഭവനില്‍ നിന്നും അറിയിച്ചു.

അതേസമയം അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സ്വീഡനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് സുരക്ഷിതനാണെന്നും എത്രപേര്‍ക്കാണ് പരിക്ക് പറ്റിയതെന്ന് അറിയില്ലെന്നും സ്വീഡനിലെ പോലീസ് വകുപ്പ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഉദ്യോഗസ്ഥന്‍ ടോമി കാള്‍സണ്‍ പറഞ്ഞു. രാജകുമാരിയും ഭര്‍ത്താവും സുരക്ഷിതതരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അനിഷ്ടങ്ങളൊന്നും സംഭവിക്കാത്ത സാഹചര്യമായതിനാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം  ഉപ്‌സാല സര്‍വ്വകലാശാലയിലെ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുത്തു. ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രചാരണോദ്ദേശവും രാഷ്ട്രപതിയുടെ സ്വീഡന്‍ സന്ദര്‍ശനത്തിനുണ്ട്.