നാഗ്പുര്‍: ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്ഗേവര്‍ ഇന്ത്യയുടെ മഹത് പുത്രനാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഞാന്‍ ഇവിടെ എത്തിയതെന്നും ഹെഡ്ഗേവറിന്റെ നാഗ്പുരിലെ ജന്മസ്ഥലം സന്ദര്‍ശിച്ച ശേഷം സന്ദര്‍ശക ഡയറിയില്‍ പ്രണബ് കുറിച്ചു.
“അണികളുടെ പരിശീലന പരിപാടിയായ ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗില്‍ മുഖ്യാഥിതിയാണ് ആര്‍.എസ്.എസ് പ്രണബിനെ ക്ഷണിച്ചത്. തങ്ങളുടെ ക്ഷണം സ്വീകരിച്ച പ്രണബിന്റെ നിലപാടിനെ മഹത്തരമെന്ന് ആര്‍.എസ്.എസ് നേതൃത്വം വിശേഷിപ്പിച്ചു.
പ്രണബ് ക്ഷണം സ്വീകരിച്ച് ആര്‍.എസ്.എസിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്‍ അമര്‍ഷത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം താന്‍ നാഗ്പൂരില്‍ മറുപടി പറയുമെന്നായിരുന്നു പ്രണബിന്റെ പ്രതികരണം.
അതേസമയം പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്തെ ചടങ്ങില്‍ പങ്കെടുത്തതിനെക്കുറിച്ച് മകന്‍ അഭിജിത് മുഖര്‍ജി നിലപാട് വ്യക്തമാക്കണമെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ആര്‍.എസ്.എസ് ചടങ്ങില്‍ പ്രണബ് പങ്കെടുക്കുന്നത് കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ബി.ജെ.പിയ്ക്ക് ആയുധം കൊടുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് അഗാധമായ അറിവുള്ളയാളാണ് പ്രണബ്. മുര്‍ഷിദാബാദില്‍ നിന്ന് മത്സരിക്കാന്‍ ഞങ്ങളാണ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്. പക്ഷെ നാഗ്പൂരിലെ ആര്‍.എസ്.എസ് ചടങ്ങില്‍ അദ്ദേഹം എന്തിന് പങ്കെടുത്തുവെന്ന് അദ്ദേഹത്തോട് ചോദിക്കേണ്ട കാര്യമാണ്.