| Monday, 4th June 2018, 9:56 am

പ്രണബ് മുഖര്‍ജിയുടെ പ്രസംഗം കേട്ട് ആര്‍.എസ്.എസുകാര്‍ മെച്ചപ്പെടുന്നതില്‍ സന്തോഷം; ആര്‍.എസ്.എസ് ക്ഷണം സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് സുശീല്‍ കുമാര്‍ ഷിന്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: ആര്‍.എസ്.എസ് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയുടെ തീരുമാനം തെറ്റല്ലെന്നും അദ്ദേഹം മതേതരനും നല്ല ചിന്തകനുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്റേ.

“പ്രണബ് മുഖര്‍ജി ഒരു മതേതര വ്യക്തിത്വമാണ്. അദ്ദേഹം എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വമായിരിക്കും അവിടെയും (ആര്‍.എസ്.എസ് പരിപാടിയില്‍) ഉയര്‍ത്തുക. അദ്ദേഹം ഒരു നല്ല ചിന്തകനാണ്. അദ്ദേഹം അവിടെ പോയി സംസാരിക്കുക എന്നത് പ്രധാനമാണ്.” ഷിന്റേ പറഞ്ഞു.

ബി.ജെ.പിയുടെ താത്വിക മുഖമായ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകരില്‍ ചിലരെങ്കിലും പ്രണബിന്റെ ചിന്തകള്‍ കേട്ട് മെച്ചപ്പെടുകയാണെങ്കില്‍ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.


Read | ഇന്ത്യന്‍ സാമ്പദ് വ്യവസ്ഥ 3 ടയറും പഞ്ചറായ കാര്‍ പോലെ: മോദിയുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് പി. ചിദംബരം


ജൂണ്‍ 7ന് നാഗ്പൂരില്‍ നടക്കാനിരിക്കുന്ന ആര്‍.എസ്.എസ് പരിശീലന പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുക്കാനിരിക്കുന്നത്. 45 വയസിന് താഴെയുള്ള എണ്ണൂറോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതും പരിശീലന പരിപാടിയില്‍ സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more