ന്യൂദല്‍ഹി: മുന്‍പ്രധാനമന്ത്രി പ്രണബ് മുഖര്‍ജിക്ക് ഭാരത രത്‌ന നല്‍കിയതില്‍ വിമര്‍ശനവുമായി ജനതാദള്‍ സെക്യുലര്‍ നേതാവ് ഡാനിഷ് അലി.
ആര്‍.എസ്. എസ്. എസിന്റെ ക്ഷണം സ്വീകരിച്ച് അവരുടെ ആസ്ഥാനത്തെത്തി ചടങ്ങില്‍ പങ്കെടുത്തതിന്റെ പ്രത്യുപകരമായാണ് പ്രണബ് മുഖര്‍ജിക്ക് ഭാരത് രത്‌ന നല്‍കിയത് എന്നായിരുന്നു ഡാനിഷ് അലിയുടെ വിമര്‍ശനം.
നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെത്തുകയും ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗേവര്‍ ഇന്ത്യയുടെ മഹത് പുത്രനാണെന്ന് പ്രണബ് മുഖര്‍ജി പറയുകയും ചെയ്തു. അതിനാലാണ് അദ്ദേഹത്തിന് ആ പുരസ്‌കാരം നല്‍കിയത്. പ്രണബ് മുഖര്‍ജിയേക്കാള്‍ ആ അവാര്‍ഡിന് അര്‍ഹനായ നിരവധി പേര്‍ ഉണ്ടായിരുന്നു. ബിജു പട്‌നായികും കാശിറാമും ഈ പുരസ്‌കാരം ലഭിക്കേണ്ടവരായിരുന്നു. – ഡാനിഷ് അലി പറഞ്ഞു.
കര്‍ണാടകയിലെ സിദ്ധഗംഗ മഠത്തിലെ ശിവകുമാര സ്വാമി ഈ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. നിരവധി സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചത്. അദ്ദേഹത്തേയും പരിഗണിച്ചില്ല- ഡാനിഷ് അലി പറഞ്ഞു.
അണികളുടെ പരിശീലന പരിപാടിയായ ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗില്‍ മുഖ്യാഥിതിയാണ് ആര്‍.എസ്.എസ് പ്രണബിനെ ക്ഷണിച്ചത്. തങ്ങളുടെ ക്ഷണം സ്വീകരിച്ച പ്രണബിന്റെ നിലപാടിനെ മഹത്തരമെന്നായിരുന്നു ആര്‍.എസ്.എസ് നേതൃത്വം വിശേഷിപ്പിച്ചത്.
പ്രണബ് ക്ഷണം സ്വീകരിച്ച് ആര്‍.എസ്.എസിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്‍ അമര്‍ഷത്തിന് വഴിവെച്ചിരുന്നു.