Advertisement
India
പ്രണബ് മുഖര്‍ജി വോട്ടുതേടി തിരുവനന്തപുരത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jul 04, 06:15 am
Wednesday, 4th July 2012, 11:45 am

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുതേടി പ്രണബ് മുഖര്‍ജി തിരുവനന്തപുരത്തെത്തി. രാവിലെ 11.15ന് പ്രത്യേക വിമാനത്തിലാണ് പ്രണബ് എത്തിയത്. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുമണിവരെ അദ്ദേഹം എം.എല്‍.എമാരുമായി സംസാരിച്ചു. മസ്‌കറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഉച്ചഭക്ഷണവും അദ്ദേഹം എം.എല്‍.എ.മാരോടൊപ്പമാണ് കഴിച്ചത്. എം.എല്‍.എ.മാര്‍ പാര്‍ട്ടി തിരിഞ്ഞ് കൂട്ടമായാണ് പ്രണബിനെ സന്ദര്‍ശിച്ചത്. ഇടതുപക്ഷത്തുനിന്ന് സി.പി.ഐ.എം, ജനതാദള്‍, എന്‍.സി.പി. എന്നീ കക്ഷികളിലെ എം.എല്‍.എമാര്‍ പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചു.

കേരളത്തില്‍ നിന്ന് സി.പി.ഐ.എം, ആര്‍.എസ്.പി എന്നീ പാര്‍ട്ടികളിലെ എം.എല്‍.എമാരൊഴിച്ച് ബാക്കിയെല്ലാ എം.എല്‍.എമാരും പ്രണബിനെ പിന്തുണയ്ക്കുമെന്നാണ് അറിയുന്നത്. സി.പി.ഐ.എമ്മിന് 13ഉം ആര്‍.എസ്.പിക്ക് രണ്ടും എം.എല്‍.എമാരാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം.