| Friday, 6th January 2017, 10:52 am

'പാവപ്പെട്ടവര്‍ക്ക് അധികകാലം കാത്തിരിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല' നോട്ടുനിരോധനത്തിന്റെ ഗുണം ലഭിക്കാന്‍ കാത്തിരിക്കൂ എന്നു പറയുന്നവരോട് പ്രണബ് മുഖര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്


നോട്ടുനിരോധാനം തുടക്കത്തില്‍ സമ്പദ് വ്യവസ്ഥയില്‍ തകര്‍ച്ചയുണ്ടാക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദം എടുത്തുപറഞ്ഞാണ് രാഷ്ട്രപതി ഇങ്ങനെ പറഞ്ഞത്.


ന്യൂദല്‍ഹി: നോട്ടുനിരോധനത്തിന്റെ ഗുണം ലഭിക്കാന്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് അധികം കാത്തിരിക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറപ്പില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നോട്ടുനിരോധാനം തുടക്കത്തില്‍ സമ്പദ് വ്യവസ്ഥയില്‍ തകര്‍ച്ചയുണ്ടാക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദം എടുത്തുപറഞ്ഞാണ് രാഷ്ട്രപതി ഇങ്ങനെ പറഞ്ഞത്.


Also Read:‘നിങ്ങള്‍ക്ക് ഇതിന് ആരാണ് അധികാരം തന്നത് ?’ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍


“സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ഒരുപാട് കാലം കാത്തിരിക്കാന്‍ പാവപ്പെട്ടവര്‍ക്ക് കഴിയുമെന്ന് എനിക്ക് വലിയ ഉറപ്പൊന്നുമില്ല. അവര്‍ക്ക് ഇവിടെ ഇപ്പോള്‍ അഭയം ഉറപ്പാക്കേണ്ടതുണ്ട്.” രാഷ്ട്രപതി പറയുന്നു.

ഗവര്‍ണര്‍ക്കും ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കും വീഡിയോ കോണ്‍ഫറന്‍സ് വഴി നല്‍കിയ പുതുവത്സര സന്ദേശത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറയുന്നത്.


Must Read:മധ്യപ്രദേശിലെ ബാങ്കില്‍ നിന്ന് കര്‍ഷകന് ലഭിച്ചത് മഹാത്മാഗാന്ധിയുടെ ചിത്രമില്ലാത്ത 2000 ന്റെ നോട്ടുകള്‍


ഡിസംബര്‍ 31ന് നടത്തിയ പ്രസംഗത്തില്‍ സാധാരണക്കാര്‍ക്ക് ഗുണകരമെന്ന അവകാശവാദത്തോടെ മോദി ചില  പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ചും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ” ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ അഭിനന്ദിക്കുന്നു. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് അത്രത്തോളം കാത്തിരിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പില്ല.” അദ്ദേഹം പറഞ്ഞു.

കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുമെന്ന് പറയുന്നുണ്ടെങ്കിലും നോട്ടുനിരോധനം കാരണം സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

നേരത്തെ പ്രധാനമന്ത്രിയുടെ നോട്ടുനിരോധനത്തെ അഭിനന്ദിച്ചയാളാണ് രാഷ്ട്രപതി. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ ഇതു സഹായകരമാകുമെന്നായിരുന്നു രാഷ്ട്രപതിയുടെ അഭിപ്രായം.

We use cookies to give you the best possible experience. Learn more