തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് ഇലക്ഷന്‍ ഓഫീസറായി പ്രണബ് ജ്യോതി നാഥിനെ നിയമിച്ചു. നിലവിലെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയതോടെയാണ് പുതിയ നിയമനം. നിലവില്‍ കായിക, യുവജന വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
2005 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്) ഉദ്യോഗസ്ഥനായ അദ്ദേഹം മുമ്പ് കൊല്ലം ജില്ലാ കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശത്തില്‍, പ്രണബ് ജ്യോതി നാഥ് ഉടന്‍ ചുമതല ഏറ്റെടുക്കുമെന്നും ഒരാഴ്ചയ്ക്കകം കംപ്ലയിന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേരളത്തിന്റെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ സ്ഥാനം ഓഗസ്റ്റ് 30 മുതല്‍ സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ചേലക്കര, പാലക്കാട്, വയനാട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Content Highlight: Pranab Jyoti Nath appointed as New chief election commissioner of Kerala