| Monday, 7th September 2020, 10:40 pm

മമ്മൂട്ടിയുടെ പിറന്നാളിന് കലാഭൈരവനുമായി പ്രമേദ്പപ്പന്‍ ടീം; വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ കലാഭൈരവന്‍ വീഡിയോയുമായി പ്രമോദ് പപ്പനും ടീമും.’കലാഭൈരവന്‍ മമ്മൂക്കാ’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ വീഡിയോയില്‍ വ്യത്യസ്ത ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ സിനിമക്ക് ഒരുപാടൊരുപാട് കഥാപാത്രങ്ങള്‍ നല്‍കിയ കലാ ഭൈരവന്‍ മമ്മൂക്കാ. അങ്ങയെ കാലം കാത്തിരിക്കുന്നു .ഇനിയും ഒരുപാട് വേഷപ്പകര്‍ച്ചകള്‍ക്കായി അതില്‍ ചിലത് ഞങ്ങളുടെ ഭാവനയില്‍ നിന്നും ഇവിടെ കുറിക്കുന്നു : പ്രമോദ് പപ്പന്‍ .ഇത്തരത്തില്‍ ആശംസകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്.

ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിട്ടുള്ള ഈ ഗാനം രചിച്ചിരിക്കുന്നത് എംഡി രാജേന്ദ്രനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഗാനം പുറത്ത് വിട്ടത്.

മമ്മൂട്ടി ഫാന്‍സിനും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തെ വിലമതിക്കുന്നവര്‍ക്കും വേണ്ടിയുള്ളതായിരിക്കും ഈ ഗാനമെന്ന് പ്രമോദ് പപ്പന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

pramod pappan ouseppachan team kalabhairavan mammookka song video

We use cookies to give you the best possible experience. Learn more