സംഭാഷണം/പ്രമോദ് മുത്തലിക്ക്
വീണ്ടുമൊരു വാലന്റൈന്‍സ് ദിനം. പ്രണയിതാക്കള്‍ക്കു വേണ്ടിയെന്ന് പറയുന്ന ഈ ദിവസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ നിന്ന് ഏറെ വാര്‍ത്തയുണ്ടായിരുന്നു. മംഗലാപുരത്തെ പബില്‍ പെണ്‍കുട്ടികളെ ശ്രീരാമ സേന ആക്രമിച്ചത് വിവാദമായി. വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്ക് പ്രഖ്യാപിച്ചു.
ശ്രീരാമ സേനക്കെതിരെ ശക്തമായ വിമര്‍ശനമാണ് അന്ന് ഉയര്‍ന്നത്. ചില സ്ത്രീകള്‍ പിങ്ക് നിറമുള്ള അടിവസ്ത്രങ്ങള്‍ മുത്തലിക്കിന് അയച്ച് കൊടുത്തു. അന്‍പതിനായിരത്തിലധികം അടിവസ്ത്രങ്ങളാണ് ഇങ്ങനെ മുത്തലിക്കിന് ലഭിച്ചത്. മറ്റൊരു വാലന്റൈന്‍സ് ദിനം കൂടി ആഗതമായിരിക്കെ ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്കുമായി റഡിഫ് ഡോട് കോം പ്രതിനിധി വിക്കി നഞ്ചപ്പ സംസാരിക്കുന്നു.
ഇത്തവണ വാലന്റൈന്‍സ് ദിനം എങ്ങിനെ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്?.
ആഗ്രഹിക്കുന്നത് ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അക്രമമുണ്ടാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അക്രമത്തിലേക്ക് ഞങ്ങളെ വലിച്ചിഴക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരു പ്രശ്‌നവുമുണ്ടാക്കാന്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നില്ല. വന്‍ തോതിലുള്ള ബോധവത്കരണപ്രവര്‍ത്തനം നടത്താനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ഞങ്ങള്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വാലന്റൈന്‍സ് ദിനത്തിലും അത് തുടരും.
വീണ്ടും മോറല്‍ പോലീസിങ് നടത്തുമെന്നാണോ?.
ഇത് മോറല്‍ പോലീസിങ് അല്ല.
ആരാണ് ഇതിന് നിങ്ങള്‍ക്ക് അധികാരം തന്നത്?.
ഇതിന് ആരുടെയും സമ്മതം ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങള്‍ ഒരു ഉത്തരവാദിത്വത്തപ്പെട്ട സംഘടനയാണ്. ഇത്തരം ബോധവത്കരണം നടത്തേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. ഞങ്ങളുടെ പെണ്‍കുട്ടികള്‍ നശിച്ച് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,.
എന്ത് കൊണ്ട് ബോധവത്കരണം വാലന്റൈന്‍സ് ദിനത്തില്‍ മാത്രം ഒതുക്കുന്നു. മുഴുനീളെ പ്രചാരണം സംഘടിപ്പിച്ച് കൂടെ.
ഇതെക്കുറിച്ച് ഞങ്ങള്‍ ബോധവാന്‍മാരാണ്. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ഏറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. വാലന്റൈന്‍സ് ദിനത്തില്‍ മാത്രമല്ല ഞങ്ങള്‍ ജാഗരൂഗരാകുന്നത്.
എന്നാല്‍ വാലന്റൈന്‍സ് ദിനത്തില്‍ മാത്രമാണ് നിങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
അതൊരു പക്ഷെ ആയിരിക്കാം. നിങ്ങള്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നതും ഈ ദിവസവുമായി ബന്ധപ്പെട്ടാണ്.
ഏത് തരത്തിലുള്ള ബോധവത്കരണമാണ് താങ്കള്‍ നടത്തുന്നത്.
ഞങ്ങള്‍ സ്‌കൂളിലേക്ക് പോകും കോളജുകളിലും ഹോട്ടലുകളിലും പോകും. എന്നിട്ട് വാലന്റൈന്‍സ് ദിനത്തെ പിന്തുണക്കരുതെന്ന് ആവശ്യപ്പെടും. ഞങ്ങള്‍ ലഘുലേഖ വിതരണം ചെയ്യും. വാലന്റൈന്‍സ് ദിനം നമ്മുടെ സംസ്‌കാരത്തെ നശിപ്പിക്കുമെന്ന് ഞങ്ങള്‍ ജനത്തോട് പറയും. കോളജുകളില്‍ നിന്നും സ്‌കൂളില്‍ നിന്നും വലിയ പിന്തുണ കിട്ടുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്.
ഇത്തവണ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന് എന്തെങ്കിലും ഉറപ്പ് പറയാന്‍ കഴിയുമോ?.
അതെ, ഞങ്ങള്‍ക്ക് ഉറപ്പ് തരാനാകും. വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നവര്‍ക്ക് നേരെ ഞങ്ങള്‍ ഒന്നും ചെയ്യില്ല.
എന്ത് തരത്തിലുള്ള പ്രതിഷേധമാണത്?. അത് മാന്യമായിരുന്നോ?. സ്ത്രീകള്‍ അടിവസ്ത്രങ്ങള്‍ അയച്ച് തന്ന് ഒരു സാമൂഹ്യപ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. ഇത് നമ്മുടെ സംസ്‌കാരിത്തില്‍പ്പെട്ടതാണോ?. അത് മറ്റേതോ സംസ്‌കാരമാണ്. അവര്‍ അര്‍ഹിക്കുന്ന വാക്കുകള്‍ ഞാന്‍ പറയുന്നില്ല. രാജ്യത്തെ നല്ല സ്ത്രീകള്‍ തന്നെ അതിന് അഭിപ്രായം പറഞ്ഞ് കൊള്ളും.
ഒരിക്കല്‍ കൂടി അത്തരമൊരു പ്രതിഷേധമുണ്ടായാല്‍ എന്ത് ചെയ്യും?.
ഒന്നും ചെയ്യാനില്ല, അവരാഗ്രഹിക്കുന്നത് അവര്‍ ചെയ്യട്ടെ, തെരുവ് ജനങ്ങളുമായി ഞങ്ങള്‍ക്ക് ഇടപാടില്ല.
ലൗജിഹാദിനെതിരെ താങ്കള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. അതെക്കുറിച്ച് എന്ത് പറയുന്നു?.
അതെ, ഞങ്ങളുടെ സംഘടനക്ക് ഇതെക്കുറിച്ച് നല്ല ബോധ്യമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുശള്ളില്‍ 8,000 ഹിന്ദു സ്ത്രീകള്‍ കര്‍ണാടകയില്‍ മാത്രം മതം മാറ്റത്തിന് വിധേയരായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സി ഡികളും ലഘുലേഖകളും ഞങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ബോധവത്കരണവുമായി പോവുകയാണ് ഞങ്ങള്‍. ഇതെക്കുറിച്ച് കര്‍ണാടക ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
ശിവസേനയുടെ ഇപ്പോഴത്തെ പ്രാദേശിക വാദത്തെക്കുറിച്ച് എന്ത് പറയുന്നു?.
ഭാഷയുടെ പേരില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചതിന് ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണ് ഞങ്ങള്‍ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്ത്, പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കണം. പക്ഷെ അത് ദേശീയതെയും ദേശസ്‌നേഹത്തെയും കൊലക്ക് കൊടുത്താകരുത്.
വാലന്റൈന്‍സ് ദിനത്തില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതായി താങ്കള്‍ പറയുകയുണ്ടായി. ഈ പ്രസ്താവനക്ക് എന്ത് അടിസ്ഥാനമാണുള്ളത്?.
കഴിഞ്ഞ വര്‍ഷം 118 സ്ത്രീകള്‍ ആത്മഹത്യ ചെയ്തു. 320 പേര്‍ മാനഭംഗത്തിനിരയായി. 3,000 കോടിയുടെ റോസാപ്പൂക്കള്‍ വിറ്റഴിക്കപ്പെട്ടു. പ്രണയത്തിന്റെ പേരില്‍ സ്ത്രീകള്‍ തട്ടിപ്പിനിരയാവുകയാണ്. ബഹുരാഷ്ട്രക്കുത്തക കമ്പനികളാണ് റോസ് വിപണി നിയന്ത്രിക്കുന്നത്. അവര്‍ക്കാണ് അതിന്റെ ലാഭം ലഭിക്കുന്നത്. ഈ ദിവസം മയക്കുമരുന്നിന്റെ ഉപയോഗവും വളരെ കൂടുതലാണ്.
പ്രണയത്തിന് എപ്പോഴുമുണ്ടാകുന്ന ചില ചാപല്യങ്ങളാണിത്. പ്രകൃതിദത്തമായ ഒരു പ്രതിഭാസത്തെ നമുക്ക് എങ്ങിനെ നിര്‍ത്തലാക്കാന്‍ കഴിയും?.
ഞങ്ങള്‍ പ്രണയത്തിനെതിരല്ല. പക്ഷെ പ്രണയത്തിന് എന്തിനാണ് ഒരു ദിനം. അത് പ്രണയത്തിന് വേണ്ടിയുള്ളതല്ല.
ഉദ്ദേശം നല്ലതാണെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തകര്‍ വിമര്‍ശിക്കപ്പെടുന്നത് എന്ത് കൊണ്ടാണ്?.
ഇത് വളരെ ദുഖകരമാണ്. സ്ത്രീകളെ സംരക്ഷിക്കുന്നുവെന്നത് കൊണ്ടാണ് ഞങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത്.
പക്ഷെ വാലന്റൈന്‍സ് ദിനം ആഷോഘിക്കുന്നവരെ കായികമായി ആക്രമിക്കുന്നത് കൊണ്ടല്ലെ നിങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത്?.
അത് ശരിയല്ല. നിങ്ങളുടെ ചോദ്യം പിന്‍വലിക്കണം.
വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നത് തടസപ്പെടുത്തുന്നത് പൊറുപ്പിക്കില്ലെന്ന് ബി ജെ പി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്ത് പറയുന്നു?.
ഈ സര്‍ക്കാറിന് വിവരമില്ല. അവരുമായി ഒരു തരത്തിലും യോജിക്കാന്‍ എനിക്ക് കഴിയില്ല. ആഘോഷം തടസപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. ബോധവത്കരണത്തിലൂടെ ജനം സ്വയം തിരിച്ചറിയും.
ഒരു വര്‍ഷം മുമ്പ് മംഗലാപുരത്തെ പബില്‍ ശ്രീരാമ സേന പ്രവര്‍ത്തകര്‍ സ്ത്രീകളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍