ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ച് കൊണ്ട് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ രംഗത്തെത്താന്‍ ധൈര്യം കാണിച്ച് ജഡ്ജിമാരെ പിന്തുണച്ചുകൊണ്ട് നടന്‍ പ്രകാശ് രാജ്.
തങ്ങളുടെ ആത്മാവ് വില്‍ക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമായ സന്ദേശം നല്‍കിയ ആദരണീയരായ ജഡ്ജിമാര്‍ക്ക് മുന്‍പില്‍ വണങ്ങുന്നു എന്ന് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
ജസ്റ്റിസ് ലോയ ആധാര്‍ തുടങ്ങിയ കേസുകളില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് ജഡ്ജിമാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിക്കുന്നു.
തങ്ങളുടെ ആത്മാവ് വില്‍ക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമായ സന്ദേശം നല്‍കിയ ആദരണീയരായ ജഡ്ജിമാര്‍ക്ക് മുന്‍പില്‍ വണങ്ങുന്നു. ജസ്റ്റിസ് ലോയ ആധാര്‍ തുടങ്ങിയ കേസുകളില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് ജഡ്ജിമാരുടെ ഭാഗത്തുനിന്നും ഉണ്ടായത്- പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
എന്തുവിലകൊടുത്തും സുപ്രീം കോടതിയെ സംരക്ഷിക്കണമെന്നും സുപ്രീം കോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യയിലെ ജനാധിപത്യം തകരുമെന്നും ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
മറ്റുവഴികളില്ലാത്തതുകൊണ്ടാണ് രാജ്യത്തോടായി ഇക്കാര്യം പറയുന്നതെന്നും ചില കാര്യങ്ങളൊന്നും ശരിയായല്ല നടക്കുന്നതെന്നുമായിരുന്നു ജഡ്ജിമാരുടെ ആരോപണം.
എല്ലാ വിവരങ്ങളും വിശദീകരിച്ച് രണ്ട് മാസം മുന്‍പ് ചീഫ് ജസ്റ്റിസ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ലെന്നും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നതെന്നും ചെലമേശ്വര്‍ പറഞ്ഞിരുന്നു.
ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണോ എന്ന ചോദ്യത്തിന് അത് രാജ്യം തീരുമാനിക്കട്ടെയെന്നായിരുന്നു ജഡ്ജിമാരുടെ മറുപടി.