അന്താരാഷ്ട്രതലത്തില്‍ പോലും വലിയ ശ്രദ്ധ നേടിയ ഇന്ത്യന്‍ പരസ്യചിത്ര സംവിധായകനാണ് പ്രകാശ് വര്‍മ. വൊഡോഫോണിന്റെ സൂസൂ പരസ്യങ്ങളാണ് അദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കിയത്.
നസ്രിയയും ഫഹദ് ഫാസിലും ഒന്നിച്ച കാമറി ഐസ്‌ക്രീമിന്റെ പരസ്യവും സംവിധാനം ചെയ്തത് പ്രകാശ് തന്നെയാണ്. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസിലിനെയും നസ്രിയയെയും കുറിച്ച് പറയുകയാണ് പ്രകാശ് വര്‍മ.
‘അവര്‍ രണ്ടുപേരും വളരെ കൂളായിട്ടുള്ള ആളുകളാണ്. എപ്പോഴും വളരെ ഫണ്ണായിട്ട് നില്‍ക്കുന്നവരാണ്. എനിക്ക് അവരോടൊപ്പം സെറ്റില്‍ നില്‍ക്കാന്‍ ഒരുപാട് ഇഷ്ടമാണ്. അവരോട് അഞ്ച് മണിക്ക് എത്തണമെന്ന് പറഞ്ഞാല്‍ അഞ്ച് മണിക്ക് രണ്ടുപേരും അവിടെ ഉണ്ടാകും.
ഐസ്‌ക്രീം കൊടുത്താല്‍ അതും കഴിക്കും. അവര്‍ക്ക് ഒന്നും ഒരു പ്രശ്‌നവുമല്ല. ഫഹദിനൊപ്പം മുമ്പ് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. നസ്രിയ കഴിഞ്ഞ വര്‍ഷത്തെ ക്യാമ്പയിന്‍ മുതലാണ് വരുന്നത്. അവര്‍ വളരെ നല്ല ആളുകളാണ് ഒരു രക്ഷയുമില്ല.
രണ്ടുപേരും നമ്മുടെ കൂടെ നില്‍ക്കും. റിപ്പീറ്റ് ടേക്ക് ആവശ്യമാണെങ്കില്‍ ഒരു മടിയും ഇല്ലാതെ അതിനും കൂടെയുണ്ടാകും. തലേദിവസത്തെ കോസ്റ്റ്യും ട്രയല്‍ എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. പിറ്റേന്ന് രാവിലെ അഞ്ച് മണിക്ക് ഷൂട്ടിങ് ആയിരിക്കും.
ഇവരുടെ കോസ്റ്റ്യൂം ട്രയല്‍ കഴിയുമ്പോള്‍ തന്നെ രണ്ട് മണിയാകും. പിന്നെ അഞ്ച് മണിക്ക് ഷൂട്ടിങ് തുടങ്ങും. അവര്‍ക്ക് അതിലൊന്നും ഒരു കുഴപ്പവുമില്ല. ‘ചേട്ടാ ഈ ഡ്രസ് മാറ്റിയിട്ട് ആ ഡ്രസ് ഇടട്ടെ. ആ ഡ്രസിന്റെ കൂടെ മറ്റേ ഡ്രസ് ഇട്ടാല്‍ എങ്ങനെയുണ്ടാകും’ ഇരുവര്‍ക്കും അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചോദിക്കാനുണ്ടാകും.
ഇവര്‍ക്ക് ക്ഷീണമാകില്ലേ എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. പിന്നെ ഷൂട്ടിന്റെ സമയത്ത് കൃത്യം അവര്‍ എത്തിയിരിക്കും. ആ പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ കഷ്ടപ്പാടുണ്ടോ ഇല്ലയോ എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല.
രണ്ടുപേരും ഓരോ ടേക്കിലും ഇഷ്ടം പോലെ ഐസ്‌ക്രീമുകള്‍ കഴിച്ചിട്ടുണ്ട്. രണ്ടുപേരുടെയും ആറ്റിറ്റിയൂഡ് ഒരുപോലെയാണ്. സെറ്റില്‍ അവരുണ്ടെങ്കില്‍ തന്നെ ഒരു എനര്‍ജിയാണ്. ബഹളമാകും അവിടെ,’ പ്രകാശ് വര്‍മ പറഞ്ഞു.
Content Highlight: Prakash Varma Talks About Nazriya And Fahadh Faasil