കഴിഞ്ഞ വർഷം മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടികൊടുത്ത ചിത്രമായിരുന്നു നൻപകൽ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഫിലിം ഫെസ്റ്റിവിലുകളിലും തിയേറ്ററിലുമെല്ലാം മികച്ച പ്രതികരണം നേടിയിരുന്നു.
കഴിഞ്ഞ വർഷം മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടികൊടുത്ത ചിത്രമായിരുന്നു നൻപകൽ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഫിലിം ഫെസ്റ്റിവിലുകളിലും തിയേറ്ററിലുമെല്ലാം മികച്ച പ്രതികരണം നേടിയിരുന്നു.
വ്യത്യസ്തമായ പ്രമേയത്തോടൊപ്പം ഗംഭീര മേക്കിങ്ങുമായിരുന്നു സിനിമയെ വേറിട്ട് നിർത്തിയത്. വർഷങ്ങൾക്ക് മുമ്പിറങ്ങിയ ഒരു കുഞ്ഞ് പരസ്യത്തിൽ നിന്നാണ് ലിജോ നൻപകൽ പോലൊരു മികച്ച ചിത്രം അണിയിച്ചൊരുക്കിയത്. ഗ്രീൻ പ്ലൈവുഡിന്റെ ഒരു പരസ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലിജോ സിനിമ എടുത്തത്. ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ഈ പരസ്യത്തെ കുറിച്ച് പറയുന്നുമുണ്ട്.
ഇപ്പോഴിതാ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഗ്രീൻ പ്ലൈവുഡിന്റെ പരസ്യം ഒരുക്കിയ പ്രകാശ് വർമ. നൻപകൽ നേരത്ത് മയക്കം കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നും അങ്ങനെയൊരു ത്രെഡിൽ നിന്ന് നിർമിച്ച ചിത്രം ഒരു ബ്രില്ല്യന്റ് വർക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു പ്രകാശ് വർമ.
‘ലിജോ ആ ഫിലിമിന്റെ ആദ്യത്തെ ഭാഗത്ത് തന്നെ വളരെ വൃത്തിയായിട്ട് അത് എഴുതിയിട്ടുണ്ട്. എനിക്ക് തോന്നുന്നത് ആദ്യത്തെ ടൈറ്റിലിൽ തന്നെ എഴുതിയിട്ടുണ്ട്. ആ പരസ്യം ഞാൻ ചെയ്തിട്ടിപ്പോൾ ഒരു പത്തു പതിനഞ്ച് വർഷം ആയിട്ടുണ്ടാവും.
ആ പരസ്യത്തിലെ കുട്ടി ഒരു സർദാർ കുട്ടിയാണ്. ഒരു സർദാർ ഫാമിലിയാണ്. അവർ ബസിൽ പോവുമ്പോൾ പെട്ടെന്നൊരു വീട് കാണുമ്പോൾ തമിഴ് സംസാരിക്കാൻ തുടങ്ങും.
അവൻ ബസ് നിർത്തി ഈ വീട്ടിലേക്ക് ഇറങ്ങി അവിടെയുള്ളവരുമായി സംസാരിച്ച് അവന്റെ മേശപ്പുറത്തിരുന്ന് എഴുതുമ്പോൾ അവന്റെ അമ്മയും അച്ഛനും വന്ന് ബോധം കെട്ട് വീഴുന്നതാണ്. പ്ലൈവുഡ് കുറേകാലം നീണ്ടു നിൽക്കും. അതാണ് എന്റെ ഐഡിയ.
അതിൽ നിന്നൊരു ഇൻസ്‌പറേഷനാണെന്നാണ് ലിജോ പറഞ്ഞിട്ടുള്ളത്. പക്ഷെ ഞാൻ ആ സിനിമ കണ്ടപ്പോൾ ശരിക്കും ഞെട്ടി. അങ്ങനെയൊരു ഐഡിയ മാക്സിമം ഒരു 60 സെക്കന്റൊക്കെ ചെയ്യാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ ലിജോ ചെയ്തത് ഒരു ബ്രില്ല്യന്റ് വർക്കാണ്,’പ്രകാശ് വർമ പറയുന്നു.
Content Highlight: Prakash Varma Talk About Nanpakal Nerath Mayakkam Movie