സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും എന്റെ ദൈവമല്ല: ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് പ്രകാശ് രാജ്
Sabarimala women entry
സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും എന്റെ ദൈവമല്ല: ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th November 2018, 12:03 am

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ശക്തമായ നിലപാടുമായി നടന്‍ പ്രകാശ് രാജ്. “തന്നെ സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും എന്റെയും ദൈവമല്ല. അമ്മയ്ക്ക് ജനിച്ചവരാരും ആരാധനാ സ്വാതന്ത്ര്യം തടയരുത്. എല്ലാവരും ജനിച്ചത് അമ്മയില്‍ നിന്നാണ്. എന്നിട്ടും സ്ത്രീകള്‍ക്ക് ആരാധനാ കാര്യത്തില്‍ വിലക്കെന്തിനാണെന്ന് മനസിലാകുന്നില്ല”. പ്രകാശ് രാജ് പറഞ്ഞു.

പ്രളയത്തില്‍ കേരളത്തോടുള്ള കേന്ദ്ര നിലപാടിനെയും പ്രകാശ് രാജ് വിമര്‍ശിച്ചു. കേരളത്തിന് നാമമാത്രമായ തുകയാണ് കേന്ദ്രസര്‍ക്കാര്‍ ധനസഹായമായി നല്‍കിയതെന്ന് പ്രകാശ് രാജ് പറഞ്ഞു. പ്രതിമ നിര്‍മിക്കാന്‍ 3000 കോടിയാണ് കേന്ദ്രം ചെലവഴിക്കുന്നത്. എന്നിട്ടും കേരളത്തിന് 600 കോടിയുടെ സഹായമാണ് കേരളത്തിന് നല്‍കിയത്. നമ്മുടെ നികുതിപ്പണമാണ് പ്രതിമ നിര്‍മിക്കാനും മറ്റും ഇങ്ങനെ ധൂര്‍ത്തടിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.