| Saturday, 12th January 2019, 3:52 pm

എന്നോട് ആള്‍ക്കാര്‍ മിണ്ടാതിരിക്കാന്‍ പറയാറുണ്ട്. പക്ഷെ എനിക്ക് പേടിയില്ല: പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യത്തെ വ്യവസ്ഥിതിക്കെതിരെ സംസാരിക്കുമ്പോള്‍ ചിലരെങ്കിലും തന്നോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും പക്ഷെ തനിക്ക് പേടിയില്ലെന്നും നടന്‍ പ്രകാശ് രാജ്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോള്‍ ഭീഷണികള്‍ ഉയരാറില്ലേ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

“” Iam too rich to lose. ഞാന്‍ തോറ്റാലും എനിക്കത് അഫ്ഫോര്‍ഡ് ചെയ്യാന്‍ പറ്റും. സിനിമ ഇന്‍ഡസ്ട്രയില്‍ പേടിക്കാന്‍ തന്നെ തയാറായിട്ടിരിക്കുകയാണ് ഞാന്‍. ഭീഷണികള്‍ നേരിടാനുള്ള ശക്തിയുണ്ട്. ഇത്രയും കാലം നേടിയ പേരും കഴിവുമുണ്ട്. അതുകൊണ്ട് തന്നെ പേടിക്കേണ്ട കാര്യമില്ല””- പ്രകാശ് രാജ് പറഞ്ഞു.

മന്‍മോഹന്‍ സിങ്ങിനെ കുറിച്ചുള്ള സിനിമയുടെ പേര് ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്നാണ്. യഥാര്‍ത്ഥത്തില്‍ നമ്മുക്ക് ഇപ്പോള്‍ ഉള്ളത് ആക്സിഡന്റ് ആയി പ്രൈം മിനിസ്റ്റര്‍ ആയ ഒരാളാണെന്നും പ്രകാശ് രാജ് പറഞ്ഞു.


Doolnews Impact: നിപയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്തുമെന്ന് മന്ത്രി കെ.കെ ശൈലജ


പാര്‍ലമെന്റില്‍ ചിരിച്ച ഒരു എം.എല്‍.എയെ ശൂര്‍പ്പണഖ എന്ന് വിളിച്ച് ബി.ജെ.പി അപമാനിച്ചു. എന്നാല്‍ മറ്റൊരു അവസരത്തില്‍ നിര്‍മ്മല സീതാരാമന്‍ സംസാരിച്ചതിനെ പ്രതിപക്ഷം എതിര്‍ത്തപ്പോള്‍ സ്ത്രീയെ അപമാനിച്ചു എന്ന് പറഞ്ഞ് ഇതേകൂട്ടര്‍ എത്തി. ഇത് ഒരു തരം കള്ളക്കളിയാണ്. ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ് ഇത്. – പ്രകാശ് രാജ് പറഞ്ഞു.

സിനിമാ മേഖലയില്‍ ഉയരുന്ന മീ ടൂ മൂവ്‌മെന്റിനേയും പ്രകാശ് രാജ് പിന്തുണച്ചു. നമ്മള്‍ ഈ മൂവ്‌മെന്റിന്റെ കൂടെ നില്‍ക്കേണ്ടതാണ്. ഇത് ദ്രോഹം ആണെന്ന് മനസിലാക്കാനുള്ള വിവേകം നമ്മള്‍ കാണിക്കണം.

സ്ത്രീകള്‍ മീറ്റൂ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ അത് അറിയില്ലെന്ന് നടിച്ച നമ്മള്‍ തലകുനിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. കേരളത്തിന് പുറത്ത് സ്ത്രീകള്‍ക്ക് വേണ്ടി ഇങ്ങനെ ഒരു സംഘടനയോ, നീക്കങ്ങളോ ഇല്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

ഒരു സ്ത്രീയുടെ ദേഹത്തു സ്പര്‍ശിക്കുമ്പോള്‍ അത് നിങ്ങള്‍ വലിയ കാര്യമാക്കിക്കാണില്ല. പക്ഷെ അവള്‍ അതില്‍ വേദനിക്കും. വര്‍ഷങ്ങളോളം. അത് കണ്ടില്ലെന്നു നടിക്കരുത്. കരുത്തയായ ഒരു സ്ത്രീ പുരുഷനെ അസ്വസ്ഥനാക്കും. ഉറപ്പാണത്.- പ്രകാശ് രാജ് പറയുന്നു.

ഇനിയും കേരളത്തിലേക്ക് വരുമെന്നും എനിക്കിവിടം ഇഷ്ടമാണെന്നും പ്രകാശ് രാജ് പറയുന്നു. ഒരു പ്രളയം നിങ്ങളെ ഒന്നാക്കിയ നിങ്ങള്‍ ശബരിമല വിഷയത്തില്‍ തമ്മിലടിപ്പിക്കുന്നത് എന്തിനാണെന്നും ദൈവത്തിന്റെ നാട്ടില്‍ ദൈവം പ്രശ്‌നമാണ് എന്നത് കഷ്ടമാണെന്നും പ്രകാശ് രാജ് പറഞ്ഞു.

We use cookies to give you the best possible experience. Learn more