ബെംഗളൂരു: നടന്‍ പ്രകാശ് രാജ് ബി.ജെ.പിയില്‍ അംഗത്വമെടുക്കുന്നുവെന്ന സോഷ്യല്‍ മീഡിയ പോസ്റ്റിനോട് പ്രതികരിച്ച് താരം. എന്നെ വാങ്ങാന്‍ തക്ക സമ്പന്നരല്ല ബി.ജെ.പി എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
‘എന്നെ വാങ്ങാന്‍ തക്ക (പ്രത്യയശാസ്ത്രപരമായി) സമ്പന്നരല്ലെന്ന് അവര്‍ മനസിലാക്കിയിരിക്കണം എന്നാണ് ഞാന്‍ കരുതുന്നത്,’ എന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി. ബി.ജെ.പിയെ പരിഹസിച്ചുകൊണ്ടുള്ള ഇമോജികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.
I guess they tried 😂😂😂 must have realised they were not rich enough (ideologically) to buy me.. 😝😝😝.. what do you think friends #justaskingpic.twitter.com/CCwz5J6pOU
‘ദി സ്‌കിന്‍ ഡോക്ടര്‍’ എന്ന ഉപയോക്താവിന്റെ എക്‌സ് പേസ്റ്റിലാണ് ‘പ്രമുഖ നടന്‍ പ്രകാശ് രാജ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബി.ജെ.പിയില്‍ ചേരും’, എന്ന് കുറിച്ചിരുന്നത്.
പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ പ്രകാശ് രാജിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. നിരന്തരം ബി.ജെ.പിയുടെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെയും അജണ്ടക്കെതിരെയും ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് പ്രകാശ് രാജ്. നരേന്ദ്ര മോദിയുടെ നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ‘മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍’ തനിക്ക് പിന്നാലെയുണ്ടെന്ന് ജനുവരിയില്‍ പ്രകാശ് പറഞ്ഞിരുന്നു. താന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശകനാണെന്നും കെണിയില്‍ വീഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെ.എല്‍.എഫ്) അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlight: Prakash raj responded to the social media post that he is joining the BJP