Advertisement
national news
'മൂന്നു വര്‍ഷം മുമ്പ് ഈ ദിവസമാണ് ഭീരുക്കള്‍ നിങ്ങളെ കൊണ്ടുപോയത് ,എന്നാല്‍ നിങ്ങളുടെ നിര്‍ഭയമായ ആത്മാവ് ഞങ്ങളോടൊപ്പമുണ്ട്'; ഗൗരി ലങ്കേഷിനെ ഓര്‍മ്മിച്ച് പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 05, 07:43 am
Saturday, 5th September 2020, 1:13 pm

ചെന്നൈ: അധ്യാപക ദിനത്തില്‍ ഗൗരി ലങ്കേഷുമായുള്ള ഓര്‍മ്മപങ്കുവെച്ച് നടന്‍ പ്രകാശ് രാജ്. സെപ്റ്റംബര്‍ അഞ്ചിന് തന്നെയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതും. ഗൗരി ലങ്കേഷിനും കവിതാ ലങ്കേഷിനും ഒപ്പമുള്ള പഴയ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ കുറിപ്പ്.

”#TeachersDay… എന്നെ രൂപപ്പെടുത്തി എടുത്ത എന്റെ എല്ലാ അധ്യാപകര്‍ക്കും നന്ദി, ഒരുപാട് പേര്‍ക്ക് ധൈര്യം പകര്‍ന്നതിന് എന്റെ പ്രിയ ഗൗരിക്ക് പ്രത്യേക നന്ദി .. മൂന്നുവര്‍ഷം മുമ്പ് ഈ ദിവസമാണ് ഭീരുക്കള്‍ നിങ്ങളെ കൊണ്ടുപോയത്.. എന്നാല്‍ നിങ്ങളുടെ നിര്‍ഭയമായ ആത്മാവ് ഞങ്ങളോടൊപ്പം നിലനില്‍ക്കുന്നു. മിസ് യു ഡിയര്‍ #NaanuGauri #justasking (sic),”.

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബറിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘപരിവാര്‍ സംഘടനകളെ രൂക്ഷമായി എതിര്‍ത്തിരുന്ന ഗൗരി ലങ്കേഷിന് ഭീഷണിയുണ്ടായിരുന്നു.

സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. സംഭവസ്ഥലത്ത് വെച്ചുതന്നെ അവര്‍ മരിച്ചു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെ കുറ്റവാളികള്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.

സനാതന്‍ സന്‍സ്ത, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയവയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: Prakash Raj pens a heartfelt message as he remembers Gauri Lankesh