| Monday, 24th May 2021, 11:53 am

'ടൈമിംഗ്, ശബ്ദം ക്രമപ്പെടുത്തല്‍' ഇത് ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതല്ല; മികച്ച പ്രകടനങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പരിശ്രമം വേണം: മോദിയെ ട്രോളി പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ‘വികാരഭരിതനായ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടന്‍ പ്രകാശ് രാജ്. മോദി ഒരു പ്രസംഗത്തിനിടെ ‘വിതുമ്പുന്ന’ പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം.

‘മികച്ച പ്രകടനങ്ങളൊന്നും ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്നതല്ല. ടൈമിംഗ്, ഇടക്കുള്ള നിര്‍ത്തലുകള്‍, ശബ്ദം ക്രമപ്പെടുത്തുന്ന രീതി, ശരീരഭാഷ… അതിനൊക്കെ വര്‍ഷങ്ങളുടെ പരിശ്രമം വേണം. നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു, നിങ്ങളുടെ മാത്രം ബാലനരേന്ദ്ര…,’ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കൊവിഡ് മരണങ്ങളെക്കുറിച്ച് പറഞ്ഞ് മോദി വിതുമ്പിയതെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് രോഗബാധയെ തുടര്‍ന്ന് നിരവധി മരണങ്ങളാണ് രാജ്യത്ത് ഉണ്ടായതെന്നു പറഞ്ഞ പ്രധാനമന്ത്രി യോഗത്തിനിടെ വികാരഭരിതനാവുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണും മോദിയുടെ കരച്ചിലിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

മുതലക്കണ്ണീര്‍ എന്നാണ് മോദിയുടെ കരച്ചിലിനെ പ്രശാന്ത് ഭൂഷണ്‍ വിശേഷിപ്പിച്ചത്. മുതലകള്‍ നിഷ്‌കളങ്കരാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prakash Raj mocks PM Modi that he wept in vertual meeting

We use cookies to give you the best possible experience. Learn more