ബെംഗളൂരു: നടന്‍ പ്രകാശ് രാജിന്റെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
അതേസമയം ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണിയോടും മുദ്രാവാക്യങ്ങളോടും പുഞ്ചിരിയോടെയാണ് പ്രകാശ് രാജ് കാറിനുള്ളിലിരുന്നു പ്രതികരിക്കുന്നത്. കൂടാതെ വാഹനം തടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകരെ പരിഹസിച്ച് പ്രകാശ് രാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
” ബി.ജെ.പി-മോദി ഭക്തര്‍ തെമ്മാടികളെപ്പോലെ പെരുമാറുന്നത് നോക്കൂ…ഒരു കൂട്ടം കോമാളികള്‍. എന്നെ പേടിപ്പിക്കാമെന്നാണോ കരുതുന്നത്… അതെന്നെ കൂടുതല്‍ കരുത്തനാക്കുകയേ ഉള്ളൂ”.
ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനം തടയുന്ന വീഡിയോയും ഉള്‍പ്പെടുത്തിയാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നേരത്തെ ബി.ജെ.പി കാന്‍സറാണെന്നും അതിനെതിരെ പോരാടി ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. 2019ലെ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്ക് കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Also Read: കാണാതായ കുതിരയെ അന്വേഷിച്ച് പോയതാണ്… കുതിര തിരികെ വന്നു, അവള്‍ വന്നില്ല.
ബി.ജെ.പിക്ക് കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാനോ കേന്ദ്രഭരണം നിലനിര്‍ത്താനോ സാധിക്കില്ല. ബി.ജെ.പി കാന്‍സറാണ്, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെറുതെങ്കിലും ചുമ, ജലദോഷം, പനി എന്നിവയെ പോലെയാണ്, അദ്ദേഹം താരതമ്യം ചെയ്തു. ജനങ്ങള്‍ കാന്‍സര്‍ക്കെതിരെ പോരാടുകയും ജനാധിപത്യത്തെ സംരക്ഷിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെയും ബി.ജെ.പിയ്‌ക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ഗൗരി ലങ്കേഷ് വധം അടക്കമുള്ള സംഭവത്തില്‍ സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു നടന്‍ ഉന്നയിച്ചിരുന്നത്.
WATCH THIS VIDEO: