Entertainment news
പ്രകാശ് രാജ് വീണ്ടും മലയാളത്തില്‍, തിരക്കഥ അനൂപ് മേനോന്‍; കണ്ണന്‍ താമരക്കുളത്തിന്റെ പൊളിറ്റിക്കല്‍ ഡ്രാമ 'വരാല്‍' ഒരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 03, 09:37 am
Friday, 3rd September 2021, 3:07 pm

കൊച്ചി: നടന്‍ പ്രകാശ് രാജ് വീണ്ടും മലയാളത്തിലേക്ക്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമ ചിത്രത്തിലൂടെയാണ് പ്രകാശ് രാജ് വീണ്ടും മലയാളത്തില്‍ എത്തുന്നത്.

വരാല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.
ടൈം ആഡ്‌സ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യനാണ് ചിത്രം നിര്‍മിക്കുന്നത്.

സെപ്തംബര്‍ ആദ്യ വാരത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളം, തിരുവനന്തപുരം, പീരുമേട് എന്നിവിടങ്ങളാണ്.

വലിയ ക്യാന്‍വാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രവി ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. പ്രൊജക്ട് കോഡിനേറ്റര്‍- അജിത്ത് പെരുമ്പള്ളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കെ..ആര്‍. പ്രകാശ്, പി.ആര്‍.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Prakash Raj in Malayalam again, screenplay by Anoop Menon; Kannan Thamarakulam’s political drama ‘Varal’ is getting ready