| Wednesday, 8th August 2018, 3:47 pm

ആ സിനിമയിലെ കഥാപാത്രമായിട്ടാണ് അദ്ദേഹത്തെ ഞാന്‍ കണ്ടുമുട്ടുന്നത്; വിപ്ലവകാരിയും, തമിഴിന്റെ അഭിമാന ശബ്ദവുമായിരുന്നു അദ്ദേഹം: പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് രാഷ്ട്രീയ- സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്. കരുണാനിധിയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്.

ഇരുവര്‍ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹത്തെ അടുത്തറിയുന്നത്. പിന്നീടാണ് അദ്ദേഹത്തെപ്പറ്റി വായിക്കാനും അറിയാനും തുടങ്ങുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തെ നേരില്‍ കാണുന്നത്. ഏറെ സ്‌നേഹത്തോടെയാണ് അന്നദ്ദേഹം തന്നോട് പെരുമാറിയത്. ആ സ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കാന്‍ തനിക്ക് കഴിഞ്ഞെന്നും പ്രകാശ് രാജ് ഫേസ്ബുക്കില്‍ കുറിച്ചു.


ALSO READ; മറീന ബീച്ചില്‍ സുരക്ഷ ശക്തമാക്കി; ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍


“കലൈജ്ഞര്‍…ഉദയസൂര്യന്‍…തമിഴ് ജനതയുടെ അഭിമാന ശബ്ദം…വിപ്ലവകാരി. ഇരുവര്‍ ചിത്രത്തിലെ ഒരു കഥാപാത്രം എന്ന നിലയിലാണ് അദ്ദേഹത്തെ ഞാന്‍ ആദ്യം കാണുന്നത്.

പിന്നീട് അദ്ദേഹത്തെ ഞാന്‍ അവതരിപ്പിച്ചു, വായിച്ചു എഴുതി. അദ്ദേഹത്തെ പറ്റി ഓര്‍മ്മകള്‍ ഒരുപാടുണ്ട്.

ആ സ്‌നേഹവും എതിര്‍ക്കപ്പെടുമ്പോള്‍ വിരിയുന്ന പുഞ്ചിരിയും ഞാന്‍ നേരിട്ടനുഭവിച്ചിട്ടുണ്ട്. നേതാവിന് ആദരാജ്ഞലികള്‍” എന്നായിരുന്നു പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കരുണാനിധിയുടെയും എം.ജി.ആറിന്റെയും ജീവിതം പശ്ചാത്തലമാക്കി മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തില്‍ കരുണാനിധിയായെത്തിയത് പ്രകാശ് രാജായിരുന്നു.

എംജിആറിന്റെ വേഷം ചെയ്തത് മോഹന്‍ലാലുമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിക്കുകയുണ്ടായി.

We use cookies to give you the best possible experience. Learn more