ബംഗലൂരു: രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗക്കേസുകളിലും കൊലപാതകങ്ങളിലും മൗനം തുടരുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ നടന്‍ പ്രകാശ് രാജ്. രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ അമിതാഭ് ബച്ചന്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“സര്‍, ഞങ്ങള്‍ താങ്കളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. വരുംതലമുറയ്ക്ക് താങ്കളോട് ചോദിക്കേണ്ടിവരരുത് രാജ്യം ഇത്രയും അപകടങ്ങളിലൂടെ കടന്നുപോയപ്പോള്‍ നിങ്ങള്‍ എന്തിന് മൗനം പാലിച്ചെന്ന്. നിങ്ങളുടെ ശബ്ദം രാജ്യത്തുയരണം. അതുകൊണ്ട് നിങ്ങള്‍ സംസാരിക്കണം സര്‍. ഞങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദം ആവശ്യമാണ്” – പ്രകാശ് രാജ് പറഞ്ഞു.
Also Read: ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനത്തില്‍ തീരുമാനമെടുക്കാതെ കൊളീജിയം പിരിഞ്ഞു
അമിതാഭ് ബച്ചന്‍ അവരെ പിന്തുണയ്ക്കുന്നതായി കരുതുന്നില്ലെന്നും അതേസമയം പ്രതികരിക്കാതിരിക്കുന്നിടത്തോളം താങ്കള്‍ സമൂഹത്തെ സഹായിക്കുന്നുവെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഠ്‌വ സംഭവത്തില്‍ ബച്ചനടക്കമുള്ള ബോളിവുഡ് താരങ്ങളുടെ മൗനം അരോചകമാണെന്നും പ്രകാശ് രാജ് പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്നതിന്റെ പേരില്‍ തനിക്ക് ചില സിനിമകളില്‍ അവസരം നഷ്ടമായിട്ടുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. ചില പരസ്യങ്ങളും ഹിന്ദി സിനിമകളും തനിക്ക് നഷ്ടമായെന്നാണ് അദ്ദേഹം പറഞ്ഞത്.
ദ വയറിനു നല്‍കിയ അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തരം നഷ്ടങ്ങളൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നു പറഞ്ഞ പ്രകാശ് രാജ് തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ബി.ജെ.പിയെ വെല്ലുവിളിക്കുകയും ചെയ്തു.
“അവര്‍ക്ക് എന്റെ ചില പരസ്യങ്ങളും ഹിന്ദി ചിത്രങ്ങളും നഷ്ടപ്പെടുത്താന്‍ കഴിഞ്ഞു. പക്ഷേ അവര്‍ മനസിലാക്കാത്ത ഒരു കാര്യമുണ്ട്, ആ നഷ്ടങ്ങളൊക്കെ സഹിക്കാന്‍ കഴിയുന്നവണ്ണം സമ്പന്നനാണ് ഞാന്‍. എന്റെ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടി ഞാനവരെ വെല്ലുവിളിക്കുന്നു.” എന്നും പ്രകാശ് രാജ് പറഞ്ഞു.
കര്‍ണാടകയില്‍ നിന്നും ബി.ജെ.പിയെ പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് സജീവമായതെന്നും പ്രകാശ് രാജ് വിശദീകരിക്കുന്നു. ഇനി തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും തീര്‍ച്ചയായും ബി.ജെ.പിയ്ക്കെതിരെ ക്യാംപെയ്ന്‍ നടത്തുമെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.
WATCH THIS VIDEO: