| Sunday, 12th November 2017, 10:41 am

മൂന്നാം മുന്നണിക്ക് സമയമായി, ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങുമെങ്കില്‍ താന്‍ പിന്തുണയ്ക്കുമെന്നും പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ മൂന്നാം മുന്നണിക്ക് സമയമായെന്ന് ചലച്ചിത്ര താരം പ്രകാശ് രാജ്. ജനങ്ങള്‍ മാറ്റം ആഗ്രഹിച്ച് തുടങ്ങിയെന്നും കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കില്‍ താന്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം മലയാള മനോരയില്‍ എം. എ അനൂജുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.


Also Read: നായികമാര്‍ ഇന്‍ഡസ്ട്രിയിലെ ചൂഷണങ്ങളെക്കുറിച്ച് തുറന്ന് പറയണം; നായകന് പ്രേമിക്കാനുള്ളവരെന്നതിന് അപ്പുറം മാറ്റങ്ങള്‍ വരണമെന്നും പാര്‍വ്വതി


രാഷ്ട്രീയത്തില്‍ കമല്‍ഹാസനെപ്പോലെ പുതുമുഖങ്ങള്‍ വരണമെന്നും അതിലുടെ തെറ്റായ ഭരണസംവിധാനങ്ങള്‍ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദി പൊതുഭാഷയാക്കുകയും എല്ലാത്തിനും പൊതുസ്വഭാവം വരുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനും മലയാളത്തിനും അതിന്റേതായ സാംസ്‌കാരിക പാരമ്പര്യമുണ്ട്. അതുപോലെ തമിഴ്‌നാടിനും കര്‍ണ്ണാടകത്തിനും അത്തരം സംസ്‌കാരിക പൈതൃകമുണ്ടെന്നും, എല്ലാ മാതൃഭാഷകളും നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.


Dont Miss: മറ്റ് രാജ്യക്കാരും ജാതിക്കാരും ഇവിടെ തഴച്ചു വളര്‍ന്നത് ഹിന്ദുക്കളുടെ ക്ഷമയും മര്യാദയും കൊണ്ട്; അത് ഭീരുത്വമെന്ന് കരുതുന്നര്‍ക്കുള്ള മറുപടിയാണ് ആര്‍.എസ്.എസ്: പ്രിയദര്‍ശന്‍


“നമുക്കിനി ദേശീയ രാഷ്ട്രീയ പാര്‍ട്ടിയല്ല ആവശ്യം തനതു പ്രാദേശിക വികാരങ്ങളും സംസ്‌കാരങ്ങളും അറിയുന്ന പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉയര്‍ന്നുവരണം. ഒറ്റ രാജ്യമായിരിക്കുമ്പോഴും സംസ്‌കാരത്തിലെ വൈവിധ്യങ്ങള്‍ ആഘോഷിക്കപ്പെടണം അദ്ദേഹം പറഞ്ഞു.”

“തമിഴ്നാട്ടില്‍ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പ്രശ്നമുണ്ടെങ്കില്‍ പുതിയ പാര്‍ട്ടിവരും. ഉടന്‍ വരുമെന്നല്ല അതാണു പരിഹാരമെങ്കില്‍ അതുണ്ടാവുക തന്നെ ചെയ്യും.” പ്രകാശ് രാജ് പറഞ്ഞു. അവിടെ ദേശിയപാര്‍ട്ടികളുടെ ആധിപത്യമല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more