ബെംഗളൂരു: മൂവായിരം കോടി രൂപയുടെ പ്രതിമകളല്ല രാജ്യത്തിന് ആവശ്യമെന്നും തൊഴിലില്ലാത്ത യുവതയുടേയും വിദ്യാഭ്യാസം ലഭിക്കാത്ത കുഞ്ഞുങ്ങളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് ഉണ്ടാവേണ്ടതെന്നും നടന്‍ പ്രകാശ് രാജ്. പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കും എതിരായി നടന്ന പ്രക്ഷോഭത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ നടപടികള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അക്രമത്തിലേക്ക് കടക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അക്രമരഹിത പാതയില്‍ പ്രക്ഷോഭത്തെ നയിക്കാന്‍ സമര സംഘാടകര്‍ ശ്രദ്ധിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ മുന്‍നിര്‍ത്തി ഒളിയമ്പെയ്യാനും പ്രകാശ് രാജ് പ്രസംഗത്തില്‍ മടിച്ചില്ല. രാജ്യത്തെ യുവത രാഷ്ട്രീയ തന്ത്രത്തിന്റെ പാഠങ്ങള്‍ പ്രധാനമന്ത്രിയെ പഠിപ്പിക്കണമെന്നും അതില്‍ ബിരുദം നല്‍കണമെന്നുമാണ് പ്രകാശ് രാജ് പറഞ്ഞത്.
ഇപ്പോഴത്തെ എന്‍.ആര്‍.സി, പൗരത്വ നിയമമെല്ലാം തട്ടിപ്പാണ്. ആസാമില്‍ 19 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചു. കാര്‍ഗില്‍ യുദ്ധ വീരന്റെ പേരും എന്‍.ആര്‍.സിയില്‍ നിന്ന് ഒഴിവാക്കി. കാരണം അയാളൊരു മുസ്‌ലിം ആയിരുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.