ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയതിന് ശേഷം വിഷാദ രോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടന്നുവരികയാണ്. എന്നാല്‍ നടി കങ്കണ റാവത്ത് നടത്തിയ പ്രതികരണം മറ്റൊരു കാര്യത്തെ കൂടി ചര്‍ച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
ബോളിവുഡില്‍ സ്വജനപക്ഷപാതിത്വം നിലനില്‍ക്കുന്നുവെന്നും ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയിലേക്ക് കടന്നുവന്ന സുശാന്തിന്റെ അഞ്ചോളം ചിത്രങ്ങള്‍ 2019ല്‍ മുടക്കിയെന്നുമാണ് കങ്കണയുടെ വിമര്‍ശനം. ഇതിനെ തുടര്‍ന്ന് സ്വജനപക്ഷപാതിത്വത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സംവിധായകന്‍ കരണ്‍ ജോഹറിനും നടി ആലിയ ഭട്ടിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ജീവിച്ചിരുന്നപ്പോള്‍ സുശാന്ത് അനുഭവിച്ചിരുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാത്ത ഇവര്‍ മരിച്ചു കഴിഞ്ഞപ്പോള്‍ ആത്മാര്‍ത്ഥയില്ലാതെ സംസാരിക്കുന്നു എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
കങ്കണ റാവത്തിന് പിന്നാലെ സ്വജനപക്ഷപാതിത്വമെന്ന കാര്യത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ് പ്രകാശ് രാജ്. സിനിമാ ഇന്‍ഡസ്ട്രിയിലെ സ്വജനപക്ഷപാതിത്വത്തെ അഭിമുഖീകരിച്ചാണ് താനും ജീവിച്ചതെന്നും അതേല്‍പ്പിച്ച മുറിവുകളുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. അതിനെ അതിജീവിക്കാന്‍ തനിക്ക് കഴിഞ്ഞു. പക്ഷെ സുശാന്തിന് അതിന് കഴിഞ്ഞില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
നമ്മള്‍ അതിനെ കുറിച്ചത് മനസ്സാക്കുന്നു. നമ്മള്‍ ശരിക്കും അതിനെതിരെ നില്‍ക്കണം. ഒരു സ്വപ്‌നവും ഇല്ലാതാവാന്‍ അനുവദിക്കരുതെന്നും പ്രകാശ് രാജ് പറഞ്ഞു. സുശാന്ത് സിങ് രാജ്പുത് സ്വജനപക്ഷപാതിത്വത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ഉള്‍പ്പെടുത്തി കൊണ്ട് ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ