ജീവിതം പൊള്ളുമ്പോള്‍ ഈ തണലിടങ്ങളിലേക്കുള്ള യാത്രകള്‍ പതിവായിരുന്നു. ഗ്രാമീണത മാഞ്ഞിട്ടില്ലാത്ത കൈതപ്രത്തെ ജീവിതപരിസരം മധുവിന് സ്വാര്‍ത്ഥമായ ഒരഭിനിവേശമായിരുന്നു. ഇവിടുത്തെ നാട്ട് ജീവിതത്തിന്റെ, പച്ചമനുഷ്യരുടെ, പ്രകൃതിയുടെ, കാഴ്ചകളുടെ സര്‍ഗ്ഗാത്മകമായ ആവിഷ്‌ക്കാരമാണ് മധുവിന്റെ ആദ്യചിത്രമായ ഏകാന്തം.
(അന്തരിച്ച പ്രശസ്ത സംവിധായകന്‍ മധു കൈതപ്രത്തെ കുറിച്ചുള്ള സുഹൃത്തിന്റെ ഓര്‍മ്മ)
ഒപ്പീനിയന്‍ | പ്രകാശ് മഹാദേവഗ്രാമം
ചിത്രങ്ങള്‍ | പ്രകാശ് മഹാദേവഗ്രാമം
എണ്‍പതുകളിലെ പയ്യന്നൂരിന്റെ സാംസ്‌കാരിക ഇടങ്ങളുടെ നിര്‍മ്മിതിയാണ് മധുകൈതപ്രം എന്ന ചലച്ചിത്ര സംവിധായകന്‍. പയ്യന്നൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും വൈകുന്നേരകൂട്ടായ്മകളുടെ ഇടങ്ങളായിരുന്നു പഴയ ബസ്സ്റ്റാന്റിന് അടുത്ത് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ അച്ഛന്‍ നടത്തിയിരുന്ന സീക്കോ സ്റ്റുഡിയോയും, എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്‍, ക്യാമറാമാന്‍ കെ.യു.മോഹന്‍, പി.ടി.രാമകൃഷ്ണന്‍ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്ന സര്‍ഗ്ഗഫിലിം സൊസൈറ്റിയും പബ്ലിക് ഹെല്‍ത്ത് ഫോറവും.
പയ്യന്നൂര്‍ കോളജില്‍ മലയാളം ബിരുദപഠനത്തിന് എത്തിയപ്പോഴാണ് മധുരാജിന്റെയും ബാബുകാമ്പ്രത്തിന്റെയും സൗഹൃദത്തിന്റെ ഭാഗമായി മധു സീക്കോ സ്റ്റുഡിയോയിലെ സായാഹ്നകൂടിച്ചേരലുകളില്‍ എത്തുന്നത്. വേറിട്ട കാഴ്ചയുടെ, വായനയുടെ പുതിയൊരു ദൃശ്യബോധത്തിന്റെ തലത്തിലേക്കുള്ള മധുവിന്റെ തുടക്കം ഇവിടെ നിന്നാണ് രൂപപ്പെടുന്നത്.
സര്‍ഗ്ഗയില്‍ നിന്ന് കണ്ട സിനിമകളും ഗൗരവമായ ചര്‍ച്ചകളുമാണ് മധുകൈതപ്രം എന്ന ചലച്ചിത്രകാരനിലേക്കുള്ള വഴി തുറന്നത്. പ്രശസ്ത സംവിധായകന്‍ ജയരാജിന്റെ സംവിധാനസഹായിയായാണ് മധു സിനിമയില്‍ എത്തുന്നത്. വണ്ണാത്തിപുഴയും വയലുകളും കക്കരകാവും തെയ്യവും പോതിയുമുള്ള, ചക്കയും മാങ്ങയും ഇടവഴിയും, പുല്ലാനിപ്പടര്‍പ്പും ഉള്ള ഓട് മേഞ്ഞ തറവാട്‌വീട് മധുവിന് നൊസ്റ്റാള്‍ജിയ ആയിരുന്നു.
സ്ത്രീപക്ഷസിനിമകള്‍ അന്യമായി കൊണ്ടിരിക്കുന്ന മലയാളസിനിമക്ക് ഒരു ഉണര്‍വ്വായിരുന്നു മധ്യവേനല്‍. സ്ത്രീ ഇടങ്ങള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന പുതിയകാലത്ത് ഏറെ ചര്‍ച്ച ചെയ്യപെടേണ്ട ചിത്രമായിരുന്നെങ്കിലും പ്രേക്ഷകരും മുഖ്യധാരാ സിനിമാസമൂഹവും പുറം തിരിഞ്ഞ് നിന്നത് മധുവിനെ ഏറെ വിഷമിപ്പിച്ചിരുന്നു. മധ്യവേനല്‍ എന്ന ചിത്രത്തിന് മധുവിന് മികച്ച ചലച്ചിത്ര സംവിധായകനുള്ള പത്മരാജന്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു.
ജീവിതം പൊള്ളുമ്പോള്‍ ഈ തണലിടങ്ങളിലേക്കുള്ള യാത്രകള്‍ പതിവായിരുന്നു. ഗ്രാമീണത മാഞ്ഞിട്ടില്ലാത്ത കൈതപ്രത്തെ ജീവിതപരിസരം മധുവിന് സ്വാര്‍ത്ഥമായ ഒരഭിനിവേശമായിരുന്നു. ഇവിടുത്തെ നാട്ട് ജീവിതത്തിന്റെ, പച്ചമനുഷ്യരുടെ, പ്രകൃതിയുടെ, കാഴ്ചകളുടെ സര്‍ഗ്ഗാത്മകമായ ആവിഷ്‌ക്കാരമാണ് മധുവിന്റെ ആദ്യചിത്രമായ ഏകാന്തം. നാട്ട് പച്ചകള്‍ മാഞ്ഞിട്ടില്ലാത്ത പൊന്നാനിക്കാരനായ ആലങ്കോട് ലീലാകൃഷ്ണനും മധുകൈതപ്രവും ഒന്നിച്ചപ്പോള്‍ ഏകാന്തത്തിലൂടെ മലയാളത്തിന് ലഭിച്ചത് സമാനതകളില്ലാത്ത ഒരു ചലച്ചിത്ര ഭാഷ്യമാണ്. ഏകാന്തം എന്ന ചിത്രത്തിനാണ് മധു കൈതപ്രത്തിന് മികച്ച നവാഗതസംവിധായകനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചത്.
നാല് ചിത്രങ്ങളാണ് മധു സംവിധാനം ചെയ്തത്. ഏകാന്തം, മധ്യവേനല്‍, ഓര്‍മ്മമാത്രം, വെള്ളിവെളിച്ചത്തില്‍. രണ്ടാമത് ചിത്രമായ മധ്യവേനലില്‍ മധു പറഞ്ഞത് നെയ്ത്തുതൊഴിലാളിയായ ഒരു സ്ത്രീയുടെ ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ദുരന്തങ്ങളുടെയും അതിനെതിരെ അവര്‍ നടത്തുന്ന പ്രതിരോധത്തിന്റെയും കഥയാണ്. സാധാരണക്കാരുടെ പോലും ജീവിതത്തിലേക്ക് ആഗോളീകരണം ഏങ്ങനെ അധിനിവേശം നടത്തുന്നു എന്ന് മധു ആവിഷ്‌ക്കരിച്ചത് വളരെ ലളിതമായ ആഖ്യാനങ്ങളിലൂടെയാണ്.
സ്ത്രീപക്ഷസിനിമകള്‍ അന്യമായി കൊണ്ടിരിക്കുന്ന മലയാളസിനിമക്ക് ഒരു ഉണര്‍വ്വായിരുന്നു മധ്യവേനല്‍. സ്ത്രീ ഇടങ്ങള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന പുതിയകാലത്ത് ഏറെ ചര്‍ച്ച ചെയ്യപെടേണ്ട ചിത്രമായിരുന്നെങ്കിലും പ്രേക്ഷകരും മുഖ്യധാരാ സിനിമാസമൂഹവും പുറം തിരിഞ്ഞ് നിന്നത് മധുവിനെ ഏറെ വിഷമിപ്പിച്ചിരുന്നു. മധ്യവേനല്‍ എന്ന ചിത്രത്തിന് മധുവിന് മികച്ച ചലച്ചിത്ര സംവിധായകനുള്ള പത്മരാജന്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഏകാന്തത്തിന്റെതുടര്‍ച്ചയായി സമാന്തരസിനിമയുടെ ഓരംചേര്‍ന്ന് പോകാനാണ് മധു ഏറെ ഇഷ്ടപ്പെട്ടിരുന്നതെങ്കിലും ചില അനുരഞ്ജനങ്ങളുടെ ഭാഗമായാണ് മധു ഇടക്കാലത്ത് മുഖ്യധാരാ സിനിമയിലും കൈവച്ചത്.
അടുത്തപേജില്‍ തുടരുന്നു
സ്‌നേഹം കൊണ്ടും സൗഹൃദം കൊണ്ടും പെട്ടെന്ന് മനസ്സ് തൊടുന്ന നാട്ടുമ്പുറത്തുകാരനായിരുന്നു മധു കൈതപ്രം. കേളോത്തെ വാടകവീടിന്റെ ഇറയത്തിരുന്ന് പുസ്തകങ്ങളെക്കുറിച്ച്, സിനിമയെക്കുറിച്ച്, വായനയെക്കുറിച്ച്, ഫോട്ടോഗ്രാഫിയെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് സംസാരിച്ചിരുന്ന എത്രയോ വൈകുന്നേരങ്ങള്‍. പ്രകാശാ നീ നല്ലൊരു ക്യാമറ വാങ്ങണമെന്ന് എപ്പോഴും പറയും. എനിക്ക് പറ്റിയില്ലെങ്കിലും സാരമില്ല സുഹൃത്തുക്കളോടൊക്കെ പറഞ്ഞ് നമുക്ക് അവസരങ്ങളുണ്ടാക്കാമെന്നും….
ഓര്‍മ്മമാത്രവും, വെള്ളിവെളിച്ചത്തിലും പ്രേക്ഷകരും തിയ്യറ്ററുകാരും നിരാകരിച്ചപ്പോള്‍ സമാന്തരസിനിമയെ പ്രണയിച്ച ഈ ചലച്ചിത്രകാരന്‍ ഏറെ നിരാശനായിരുന്നു. സിനിമകള്‍ ചെയ്യാത്തപ്പോള്‍ നഗരജീവിതത്തിന്റെ വര്‍ണ്ണാഭയിലും സിനിമാജീവിതത്തിന്റെ പൊലിമയിലും ജീവിതം ആഘോഷമാക്കാതെ നാട്ട് സൗഹൃദങ്ങളിലേക്കും ജീവിതത്തിലേക്കും പുസ്തകങ്ങളിലേക്കും വായനയിലേക്കുമുള്ള തിരിഞ്ഞ് നടത്തങ്ങള്‍ മധുവിന്റെ ശീലമായിരുന്നു.
എം.ടി.യുടെ മഞ്ഞ് പുനരാവിഷ്‌ക്കരണമെന്നത് മധുവിന്റെ സ്വപ്നമായിരുന്നു. കോഴിക്കോട്ടുള്ള എം.ടിയുടെ വീട്ടില്‍ പോയി അദ്ദേഹത്തെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. സിനിമയുടെ കടലാസുപണികള്‍ തുടങ്ങിയിരുന്നെങ്കിലും ആ സംരംഭം നടക്കാതെ പോയി. അതുപോലെ ഇ.സന്തോഷ്‌കുമാറിന്റെ വാക്കുകള്‍ എന്ന നോവല്‍ സിനിമയാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
മധ്യവയസ്‌കയും വിവാഹമോചിതയുമായ പ്രശസ്തയായ ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ആകസ്മികതകളാണ് വാക്കുകളുടെ പ്രമേയം. തിരക്കഥ പൂര്‍ത്തിയാക്കി ഷൂട്ടിങ്ങിന് തയ്യാറായിരുന്നെങ്കിലും എന്തുകൊണ്ടോ ഈ പ്രൊജക്ടും നടക്കാതെ പോയി. ഏകാന്തത്തിന്റെ തുടര്‍ച്ചയായി ഇത്തരം സിനിമകളില്‍ വ്യാപൃതനാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മധു ഇത്ര പെട്ടെന്ന് പോകില്ലായിരുന്നു.
മധുവിനെ ഞാന്‍ ആദ്യം കാണുന്നത് കൈതപ്രം വിശ്വേട്ടന്റെ കൂടെ കണ്ണാടി ഇല്ലത്ത് ഒരു ചടങ്ങിന് പോയപ്പോഴാണ്. ഇല്ലത്തെ തൊടിയില്‍ മരപ്പടപ്പുകള്‍ക്ക് കീഴെ ലോഹിതദാസും കൈതപ്രവും ജയരാജും കിരീടം ഉണ്ണിയും ചേര്‍ന്നുള്ള സദസ്സിലേക്ക് മധു കടന്നുവന്നത് ഒരുച്ചനേരത്താണ്. മധു അന്ന് ലോഹിതദാസിനോട് ഏറെയും സംസാരിച്ചത് അടുത്തിടെ റിലീസായ കമലദളം എന്ന സിനിമയെ കുറിച്ചാണ്.
തുടര്‍ന്ന് വന്ന മിക്ക അഭിമുഖങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും മധു കൊടുത്തത് ഞാനെടുത്ത ഫോട്ടോസ് ആണ്. മധു പ്രത്യേകതാല്പര്യമെടുത്താണ് ആ ചിത്രങ്ങള്‍ പത്രമാധ്യമങ്ങള്‍ക്ക് കൊടുത്തതെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. തുടര്‍ന്ന്, മധു സംവിധാനം ചെയ്ത കോല്‍ക്കളി ഡോക്യുമെന്ററിയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫി ചെയ്യാന്‍ വിളിച്ചു. പ്രശസ്തനായ എം.ജെ രാധാകൃഷ്ണനായിരുന്നു അതിന്റെ ക്യാമറാമാന്‍.
രണ്ടാമത്തെ കൂട്ടിക്കാഴ്ച വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മധു ചലച്ചിത്രസംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു അപ്പോഴേക്കും. ഏകാന്തം എന്ന ആദ്യചിത്രത്തിന് മികച്ച നവാഗതസംവിധായകനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ച സമയം. കലാകൗമുദിക്ക് വേണ്ടി ബിജു മുത്തത്തി ചെയ്യുന്ന അഭിമുഖത്തിന് ഫോട്ടോ എടുക്കാനാണ് ഞാനും ബിജുവും കൂടി പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ബാബുകാമ്പ്രത്തിന്റെ കൂടെ മധുവിന്റെ കേളോത്തുള്ള വാടകവീട്ടിലേക്ക് പോയത്.
പനി പിടിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്ന മധു ഡിസ്ചാര്‍ജ്ജായി വന്നതെ ഉണ്ടായിരുന്നുള്ളു അന്നേരം. പനിയുടെ ക്ഷീണമുണ്ടെങ്കിലും അതൊന്നും പുറത്ത് കാട്ടാതെ വീടിന്റെ മുറ്റത്ത് വെച്ചും ഉളിയത്ത് കടവില്‍ വെച്ചുമുള്ള ഫോട്ടോ സെഷനോട് സ്‌നേഹത്തോടെ സഹകരിച്ചു.
തുടര്‍ന്ന് വന്ന മിക്ക അഭിമുഖങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും മധു കൊടുത്തത് ഞാനെടുത്ത ഫോട്ടോസ് ആണ്. മധു പ്രത്യേകതാല്പര്യമെടുത്താണ് ആ ചിത്രങ്ങള്‍ പത്രമാധ്യമങ്ങള്‍ക്ക് കൊടുത്തതെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. തുടര്‍ന്ന്, മധു സംവിധാനം ചെയ്ത കോല്‍ക്കളി ഡോക്യുമെന്ററിയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫി ചെയ്യാന്‍ വിളിച്ചു. പ്രശസ്തനായ എം.ജെ രാധാകൃഷ്ണനായിരുന്നു അതിന്റെ ക്യാമറാമാന്‍.
സ്‌നേഹം കൊണ്ടും സൗഹൃദം കൊണ്ടും പെട്ടെന്ന് മനസ്സ് തൊടുന്ന നാട്ടുമ്പുറത്തുകാരനായിരുന്നു മധു കൈതപ്രം. കേളോത്തെ വാടകവീടിന്റെ ഇറയത്തിരുന്ന് പുസ്തകങ്ങളെക്കുറിച്ച്, സിനിമയെക്കുറിച്ച്, വായനയെക്കുറിച്ച്, ഫോട്ടോഗ്രാഫിയെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് സംസാരിച്ചിരുന്ന എത്രയോ വൈകുന്നേരങ്ങള്‍. പ്രകാശാ നീ നല്ലൊരു ക്യാമറ വാങ്ങണമെന്ന് എപ്പോഴും പറയും. എനിക്ക് പറ്റിയില്ലെങ്കിലും സാരമില്ല സുഹൃത്തുക്കളോടൊക്കെ പറഞ്ഞ് നമുക്ക് അവസരങ്ങളുണ്ടാക്കാമെന്നും….
നവംബര്‍ 30നാണ് മധുവിനെ അവസാനമായി കണ്ടത്, അതും ഒരു ഉച്ചനേരത്ത്. ഇപ്പോള്‍ അടുത്തിടെ വാങ്ങിയ നല്ലൊരു ക്യാമറ എന്റെ കൈയില്‍ ഉണ്ടെങ്കിലും ആരോടെങ്കിലും വിളിച്ച് പറയാന്‍ ഇനി മധു ഇല്ല. എത്ര പെട്ടെന്നാണ് ജീവിതത്തിന്റെ കലണ്ടറില്‍ നിന്നും ഡിസംബറിന്റെ നിറം മാഞ്ഞുപോയത്.