ദ ഡ്രീം
Discourse
ദ ഡ്രീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th September 2012, 9:25 am

പാലത്തിനടിയിലായി താഴേക്ക് ഇറങ്ങി. തെങ്ങില്‍ പറമ്പില്‍ ഏറ്റുകാര്‍ തിരക്കിലാണ്. പാലത്തിനടിയിലായി നിറുത്തിയിട്ട ലോറികള്‍. മണലൂറ്റിന്റെ ധൃതിയിലാണ് തൊഴിലാളികള്‍.

കാലിഡോസ്‌കോപ്പ് / പ്രകാശ് മഹാദേവഗ്രാമം

Prakash Mahadevagramam, Photographerഇ.പി രാജഗോപാലന്‍ മാഷിന്റെ മാതൃഭൂമി വാരികയിലേക്കുള്ള ലേഖനത്തിന് വേണ്ടി ഫോട്ടോ എടുക്കാനാണ് പറശ്ശിനി മഠപ്പുരയിലേക്ക് വന്നത്. ബസ്സില്ലാത്തത് കൊണ്ട് പുലര്‍ച്ചക്കത്തെ തണുപ്പില്‍ 4 മണിയോടെ ബൈക്ക് ഓടിച്ചാണ് വന്നത്. സുഹൃത്ത് അനില്‍ വിളിച്ച് പറഞ്ഞത് കൊണ്ട് ട്രസ്റ്റി പ്രസന്നന്‍ മുറ്റത്ത് തന്നെ കാത്ത് നില്‍ക്കുന്നുണ്ട്.[]

അരങ്ങില്‍ തിരുവപ്പന വെള്ളാട്ടം. ചുറ്റിലും വലിയൊരു ആള്‍ക്കൂട്ടം എണ്ണവിളക്കിന്റെ ഗന്ധം. ഊതിയെത്തുന്ന പുലര്‍ച്ചക്കത്തെ കാറ്റ്. കുറേ ഫോട്ടോസ് എടുത്ത്. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനായി മഞ്ഞ് വീണ വഴികളിലൂടെ പുറത്തേക്ക് നടന്നു. ചെറിയൊരു ഹോട്ടലില്‍ നിന്ന് പൂട്ടും കടലക്കറിയും കഴിച്ചു. മഞ്ഞിന്റെ പാട മാഞ്ഞിട്ടില്ല.

സിഗരറ്റ് കത്തിച്ച് പാലത്തിലേക്ക് നടന്നു. കരിമ്പടത്തിനുള്ളില്‍ ഒളിപ്പിച്ച സുഖദമായ ഉറക്കം പോലെ ശാന്തമായി കിടക്കുന്ന പുഴ. പാലം കടന്ന് ചെരിവിലൂടെ താഴേക്ക് ഇറങ്ങി. തെങ്ങില്‍ പറമ്പില്‍ ഏറ്റുകാര്‍ തിരക്കിലാണ്. പാലത്തിനടിയിലായി താഴേക്ക് ഇറങ്ങി. തെങ്ങില്‍ പറമ്പില്‍ ഏറ്റുകാര്‍ തിരക്കിലാണ്. പാലത്തിനടിയിലായി നിറുത്തിയിട്ട ലോറികള്‍. മണലൂറ്റിന്റെ ധൃതിയിലാണ് തൊഴിലാളികള്‍.

മഞ്ഞിന്റെ നേര്‍ത്ത തിരശീലകളിലൂടെ മഠപ്പുരയുടെ വിദൂരദൃശ്യം. സമയമേറെയുണ്ട്, കരിങ്കല്‍ക്കുഴി ഷാപ്പിലെ കള്ളും ചാക്കണയും മാടി വിളിച്ചെങ്കിലും പോയില്ല.

ക്യാമറ കണ്ടതും രണ്ട് മൂന്ന് പേര്‍ അടുത്തേക്ക് വന്നു. പത്രക്കാരനല്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ തിരിച്ചുപോയി. മഞ്ഞിന്റെ നേര്‍ത്ത തിരശീലകളിലൂടെ മഠപ്പുരയുടെ വിദൂരദൃശ്യം. സമയമേറെയുണ്ട്, കരിങ്കല്‍ക്കുഴി ഷാപ്പിലെ കള്ളും ചാക്കണയും മാടി വിളിച്ചെങ്കിലും പോയില്ല. തിരികെ നടക്കുമ്പോള്‍ പാലത്തിന് നടുവിലായി എത്തിയപ്പോഴാണ് മഞ്ഞിന്റെ പശ്ചാത്തലത്തില്‍ ചെറിയൊരു തുരുത്തും തോണിയും കണ്ടത്. ക്യാമറക്ലിക്ക് ചെയ്ത് കൊണ്ടിരുന്നു.

വീണ്ടും മഠപ്പുരയുടെ വഴികളിലേക്ക്. പുഴയില്‍ നിന്ന് മഠപ്പുരയുടെ ദൃശ്യം പകര്‍ത്താന്‍ ഒരു തോണി നിറുത്തി തന്നു. പല ആങ്കിളില്‍ ഞാന്‍ മഠപ്പുരയുടെ ദൃശ്യം പകര്‍ത്തി. തോണിയില്‍ നിന്നിറങ്ങി പൈസ നീട്ടിയപ്പോള്‍ അയാള്‍ വാങ്ങിയില്ല. നിഷ്‌കളങ്കമായി ഒരു ചിരി തന്ന് ആ നാട്ടുമ്പുറത്തുകാരന്‍ ഏങ്ങോ നടന്ന് മറഞ്ഞു.

പറശ്ശിനി മഠപ്പുരയില്‍ ഉച്ചയൂണ് തുടങ്ങിയിരുന്നു. തറവാട്ടിലെ ഹാളിലിരുന്ന് ഊണ് കഴിച്ചു. ട്രസ്റ്റി പ്രസന്നന്‍ പൊതുഞ്ഞുതന്ന പ്രസാദം വാങ്ങി ബാഗില്‍ വെച്ചു. ഉച്ചവെയിലിലൂടെ ബൈക്ക് ഓടിച്ചു. ഒരു ഫോട്ടോഗ്രാഫി മത്സരത്തില്‍ ഞാന്‍ ആദ്യമായി മത്സരിച്ചതും ഒന്നാം സമ്മാനം ലഭിച്ചതും ദ ഡ്രീം എന്ന പേരില്‍ അയച്ച ഈ ചിത്രത്തിനാണ്. ഈയ്യിടെ ഞാന്‍ വീണ്ടും ആ വഴികളിലൂടെ നടന്നു. മഞ്ഞിന്റെ പശ്ചാത്തലത്തില്‍ തെളിഞ്ഞ് കണ്ട തുരുത്ത് ഇന്നിവിടെയില്ല. മണലൂറ്റില്‍ മരിച്ച് കൊണ്ടിരിക്കുന്ന പുഴക്കൊപ്പം മാഞ്ഞ് പോയി ആ കാഴ്ചയും.
Phone: +91 9895 238 108

പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:

അമ്മ

ലോണ്‍ലിനെസ്സ്

ബേര്‍ണിങ് ലൈഫ്

എ ലൈഫ് ലൈക്ക് എ റിവര്‍

വറുതികാലത്തെ തെയ്യങ്ങള്‍

ഒറ്റസ്‌നാപ്പിലൊതുങ്ങുന്നതല്ല ഈ ജീവിതം

തെയ്യമായാലും മനുഷ്യനായാലും പുലയന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനാണ്