ഹൈദരാബാദ്: സി.പി.ഐ.എം 22ാം പാര്‍ട്ടി സമ്മേളനത്തില്‍ കോണ്‍ഗ്രസ്-സി.പി.ഐ.എം ബന്ധം ചര്‍ച്ചാവിഷയമായി. കോണ്‍ഗ്രസ്സുമായി യാതൊരുതരത്തിലുള്ള സഖ്യത്തിനും തയ്യാറല്ലെന്നാണ് പ്രകാശ് കാരാട്ട് സമ്മേളനത്തില്‍ പറഞ്ഞത്.
“കോണ്‍ഗ്രസ് ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. മാത്രമല്ല ബൂര്‍ഷ്വാ സ്വഭാവമുള്ള നേതാക്കള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും കാരാട്ട് പറഞ്ഞു.
വര്‍ഗ്ഗീയ ശക്തിയായ ബി.ജെ.പിയെ തകര്‍ക്കുന്നതിനായി കോണ്‍ഗ്രസുമായി സഹകരണമാകാമെന്ന നിലപാടിലാണ് യെച്ചൂരിപക്ഷം. എന്നാല്‍ ഈ നിലപാട് ന്യൂനപക്ഷാഭിപ്രായം മാത്രമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ALSO READ: അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രചരണം: വ്യാജവാര്‍ത്ത പ്രചരിച്ചിച്ചയാളെ തിരിച്ചറിഞ്ഞതായി പൊലീസ്
അതേസമയം ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വ്യക്തമായ നയങ്ങള്‍ തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും. കര്‍ണ്ണാടക ഇലക്ഷനില്‍ ഈ തന്ത്രമാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
ഇന്ന് തുടങ്ങിയ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കരട് രേഖ അവതരിപ്പിക്കയാണ് യെച്ചൂരിപക്ഷത്തിന്റെ കോണ്‍ഗ്രസ്സ് ബന്ധത്തെപ്പറ്റിയുള്ള നിലപാടുകള്‍ക്കെതിരെ വിമര്‍ശനവുമായി പ്രകാശ് കാരാട്ട് രംഗത്തെത്തിയത്.
അതേസമയം കാരാട്ടിന്റെ കരട് രേഖയുമായി ബന്ധപ്പെട്ട് കേന്ദ്രകമ്മിറ്റിയിലുണ്ടായ വിമര്‍ശനങ്ങള്‍ ഉടന്‍തന്നെ യെച്ചൂരി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി കോണ്‍ഗ്രസില്‍ തങ്ങളുടെ നിലപാടിന് പിന്തുണ ലഭിച്ചേക്കുമെന്ന പ്രതീക്ഷയാണ് യെച്ചൂരിയും ബംഗാള്‍ ഘടകവുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.