| Thursday, 7th November 2019, 1:24 pm

ലഘു ലേഖകള്‍ കൈവശം വച്ചതു കൊണ്ട് മാവോയിസ്റ്റ് ആകില്ല, സര്‍ക്കാരിനെ തള്ളി പ്രകാശ് കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ലഘു ലേഖകള്‍ കൈവശം വച്ചത് കൊണ്ട് മാത്രം മാവോയിസ്റ്റ് ആകില്ല. യു.എ.പി.എ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് നടപടി. ഇത് ന്യായീകരിക്കാനാവില്ല എന്നാണ് കാരാട്ടിന്റെ വാദം. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച സര്‍ക്കാര്‍ പരിശോധിക്കണമെന്നും കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ യു.എ.പി.എ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിമര്‍ശനമുന്നയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് തെറ്റാണെന്നും ജനാധിപത്യ വിരുദ്ധമായ കരിനിയമമാണ് യു.എ.പി.എ. എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

We use cookies to give you the best possible experience. Learn more