ന്യൂദല്‍ഹി:””കോണ്‍ഗ്രസുകാര്‍ ഗാന്ധി കുടുംബത്തിലെ സ്ത്രീകളോട് മാത്രം മാന്യമായി പെരുമാറുകയുള്ളൂ””. മൈസൂരില്‍ നടന്ന പരിപാടിക്കിടെ യുവതിയോട് സിദ്ധരാമയ്യ തട്ടിക്കയറിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍.
Union Minister Prakash Javadekar on Siddaramaiah misbehaving with a woman: Rahul Gandhi should tell what he”ll do with him. This is a crime, the way he abused her. That”s how they see women, they haven”t changed since the tandoor case. They only respect women from one family. pic.twitter.com/SKyTdgXzHi
— ANI (@ANI) January 28, 2019
സിദ്ധരാമയ്യയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്ന് പ്രകാശ് ജാവഡേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകളോട് കോണ്‍ഗ്രസ് എതുരീതിയിലാണ് പെരുമാറുകയെന്നതിന് ഈ സംഭവം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
“” രാഹുല്‍ ഗാന്ധി അദ്ദേഹത്തിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക. ഇത് വലിയ കുറ്റമാണ്. കോണ്‍ഗ്രസുകാര്‍ സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുകയെന്നതിനുള്ള ഉദാഹരണമാണിത്. തന്ദൂര്‍ കേസിന് ശേഷവും കോണ്‍ഗ്രസ് മാറിയിട്ടില്ല. അവര്‍ ഗാന്ധി കുടുംബത്തിലെ സ്ത്രീകളെ മാത്രം ബഹുമാനിക്കുകയുള്ളു- ജാവേദക്കര്‍ വിശദീകരിച്ചു.
ഇന്ന് രാവിലെ മൈസൂരില്‍ നടന്ന പൊതുസമ്പര്‍ക്ക പരിപാടിക്കിടയിലാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ യുവതിയോട് തട്ടിക്കയറിയത്. മണ്ഡലത്തില്‍ വേണ്ടരീതിയില്‍ വികസനമില്ലെന്ന് വിമര്‍ശിച്ചപ്പോഴായിരുന്നു സംഭവം.മൈക്ക് വാങ്ങുകയും ഇരിക്കാന്‍ ആവശ്യപ്പെട്ട് കയര്‍ക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.