ഐ.എഫ്.എഫ്.ഐയില്‍ തെരഞ്ഞെടുത്ത മലയാള ചിത്രങ്ങള്‍ക്കെതിരെ പ്രകാശ് ബാരെ
Daily News
ഐ.എഫ്.എഫ്.ഐയില്‍ തെരഞ്ഞെടുത്ത മലയാള ചിത്രങ്ങള്‍ക്കെതിരെ പ്രകാശ് ബാരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th October 2014, 6:06 pm

prakash[] 45ാമത് അന്തര്‍ദേശീയ ചലചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങള്‍ക്കെതിരെ പ്രമുഖ നടനും നിര്‍മാതാവുമായ പ്രകാശ് ബാരെ. ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുത്ത മലയാള സിനിമകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കൊമേഴ്‌സ്യല്‍ സിനിമകളുടെ അതിപ്രസരമാണ് ഐ.എഫ്.എഫ്.ഐയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകളില്‍ ദൃശ്യമാവുന്നതെന്നും മികച്ച സിനിമകള്‍ക്കുള്ള വേദിയായ ഐ.എഫ്.എഫ്.ഐയില്‍ വാണിജ്യ സിനിമകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രകാശ് ബാരെ ആവശ്യപ്പെട്ടു.

പ്രദര്‍ശന വിഭാഗങ്ങളിലേക്കുള്ള ലിസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സിനിമകളുടെ പേരുകള്‍ ഉയര്‍ത്തിക്കാണിച്ച് ആഘോഷമാക്കുന്ന മലയാള ചലച്ചിത്രലോകം മറ്റ് ഭാഷാചിത്രങ്ങളെ കണ്ടുപഠിക്കണം. ഏതെല്ലാം സിനിമകളാണ് മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്ന് അവര്‍ ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല: അദ്ദേഹം പറഞ്ഞു.

മുന്നറിയിപ്പ്, ദൃശ്യം, സ്വപാനം, ഞാന്‍, 1983, നോര്‍ത്ത് 24 കാതം, ഞാന്‍ സ്റ്റീവ് ലോപസ് എന്നിവയാണ് ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങള്‍.